കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ചെറിയ മഴ തുടരുന്നതിനാൽ ഗതാഗത നിയന്ത്രണം തുടരുന്നു. ചുരത്തിലൂടെ മൾട്ടി ആക്‌സിൽ ഒഴികെയുള്ള വാഹനങ്ങൾ മാത്രമാണ് നിലവിൽ കടത്തിവിടുന്നത്. മൾട്ടി ആക്‌സിൽ വാഹനങ്ങൾ അടിവാരത്ത് തടയുന്നതിനാൽ നിരവധി ചരക്ക് ലോറികൾ അടിവാരത്ത് നിർത്തിയിട്ടിരിക്കുകയാണ്.
Advertisements
മൂന്നു ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഇന്നലെ താമരശ്ശേരി ചുരം നിയന്ത്രണങ്ങളോടെ ഗതാഗതത്തിനായി തുറന്നത്. കെഎസ്ആർടിസി ബസുകളും ചരക്കുലോറികളും അടക്കമുള്ളവ ഇന്നലെ വൈകീട്ട് മുതൽ നിയന്ത്രണങ്ങളോടെ കടത്തിവിട്ടിരുന്നു. പൊലീസിന്റെ നിയന്ത്രണത്തോടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്.