എൻസിപി (എസ്) നിയോജകമണ്ഡലം പ്രസിഡന്റ് ഉണ്ണിരാജിന്റെ നേതൃത്വത്തിൽ ഉൾക്കാടുകളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം നടത്തി

എരുമേലി : വനം വന്യജീവി ഉദ്യോഗസ്ഥരുടെ അഭിപ്രായപ്രകാരം മഴയുടെ കാഠിന്യമായ ഓണക്കാലത്ത് കാട്ടിനുള്ളിൽ വസിക്കുന്ന ജനങ്ങൾക്ക് എൻ സി പി എസ് പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് ഉണ്ണിരാജിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി. ഉൾക്കാടുകളിൽ താമസിക്കുന്ന ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്കാണ് കിറ്റ് നൽകിയത്.നൗഫൽ എരുമേലി,അനീഷ് കങ്ങഴ , ഷമീദ് കൊല്ലം,മനീഷ് മുട്ടപ്പള്ളി,അജ്മൽ മുഹമ്മദ് ,ഫോറസ്റ്റ് ഓഫീസർമാരായ , ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സുരേന്ദ്രൻ , എസ്എഫ്ഓ മാരായ ജി മനോജ് ,ഷാരോൺ ,ടിജി തങ്കച്ചൻ, മനോജ് എസ്,എന്നിവരും ഒപ്പം കൂടി.

Advertisements

മാനുഷിക സഹായങ്ങൾ ചെയ്യാൻ പുതിയ തലമുറയിലെ ചെറുപ്പക്കാർക്ക് പ്രചോദനമാകട്ടെ എന്ന ആശയവുമായാണ് ഇവർ രംഗത്തേക്ക് എത്തിയിരിക്കുന്നത്.ഇതിനുമുമ്പും ഉണ്ണിരാജന്റെ നേതൃത്വത്തിൽ യുവജനങ്ങൾ ചേർന്ന് അധ്യായന വർഷാരംഭത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങളുംവസ്ത്രങ്ങളും വിതരണം ചെയ്തിരുന്നു.

Hot Topics

Related Articles