കോഴിക്കോട്: സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എൻഡിഎ വിട്ടു. എൻഡിഎയിൽ നിന്ന് അവഗണന നേരിട്ടതായി സികെ ജാനു പറഞ്ഞു. ഇതേതുടര്‍ന്നാണ് സികെ ജാനു അടക്കമുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എൻഡിഎയിൽ തുടരേണ്ടതില്ലെന്ന തീരുമാനമെടുത്തത്. ഇന്ന് കോഴിക്കോട് ചേർന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ (ജെആര്‍പി) സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം.
Advertisements


മുന്നണി മര്യാദ പാലിക്കാത്ത നിലപാടിൽ പ്രതിഷേധിച്ചാണ് തീരുമാനം. സികെ ജാനുവിന്റെ അധ്യക്ഷതയിലാണ് ഇന്ന് കോഴിക്കോട് പാര്‍ട്ടിയുടെ യോഗം നടന്നത്. മറ്റു മുന്നണികളുമായി സഹകരിക്കണമോയെന്നകാര്യമടക്കം പിന്നീട് തീരമാനിക്കുമെന്നാണ് വിവരം. ഇപ്പോള്‍ സ്വതന്ത്രമായി നിൽക്കാനാണ് തീരുമാനം.

