ചങ്ങനാശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

ഏറ്റുമാനൂർ: ചങ്ങനാശ്ശേരി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ചങ്ങനാശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ചാസ് മാവേലി വനിത സ്വയംസഹായ സംഘം ഏറ്റുമാനൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ
സംഘടിപ്പിച്ച സമ്മേളനത്തിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ്സും, ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനവും ആരോഗ്യം, ആനന്ദം – ആകറ്റാം അർബുധം ജനകീയ ക്യാമ്പയിൽ ബ്രാൻഡ് അംബാസഡർ . നിഷ ജോസ് കെ. മാണി നിർവഹിച്ചു.

Advertisements

ബെന്നി തടത്തിലിൻ്റെ വസതിയിൽ സംഘം പ്രസിഡൻ്റ് പ്രീത എം.സി സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, ചാസ് കോർഡിനേറ്റർ സജി ഷാജി, ബിനുരാജ് പി.റ്റി, സാൻ്റി കുഴിമ്യാലിൽ, അന്നമ്മ ജോർജ്, ഗ്രേസി പുഞ്ചായിൽ, ലിസ്സി നെടുങ്ങാട്ട് ,നിഷ എം. ലൂക്കോസ്, രജനിമോൾ റ്റി.പി തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles