തിരുവനന്തപുരം പുത്തൻതോപ്പിൽ കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു; രണ്ടു പേരെ കാണാതായി; ഒരാളെ രക്ഷപ്പെടുത്തി; തിരച്ചിൽ

തിരുവനന്തപുരം: തിരുവനന്തപുരം പുത്തൻതോപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി. അഞ്ചരയോടെയാണ് സംഭവം. നബീൽ, അഭിജിത്ത് എന്നിവരെയാണ് കാണാതായത്. ഇരുവരും പ്ലസ് വൺ വിദ്യാർത്ഥികളാണ്. കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘമാണ് കുളിക്കാൻ ഇറങ്ങിയത്. ഇതിൽ മൂന്നുപേർ തിരയിൽ അകപ്പെടുകയായിരുന്നു. 

Advertisements

ഒരാളെ രക്ഷപ്പെടുത്തി. ആസിഫിനെയാണ് രക്ഷപ്പെടുത്തിയത്. മറ്റ് രണ്ട് പേർക്കായുള്ള തെരച്ചിൽ നടക്കുകയാണ്. ആസിഫിനെ പുത്തൻതോപ്പ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കഠിനംകുളം പൊലീസും അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസും കഴക്കൂട്ടത്ത് നിന്നുള്ള അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയാണ് തെരച്ചിൽ നടത്തുന്നത്.

Hot Topics

Related Articles