പ്രതീക്ഷ നഗർ റെസിഡൻന്റ് വെൽഫയർ അസോസിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും നടത്തി

വൈക്കം : പ്രതീക്ഷ നഗർ റെസിഡൻന്റ് വെൽഫയർ അസോസിയേഷന്റെ ഓ ണാഘോഷവും കുടുംബ സംഗമവും മുതിർന അഗങ്ങളായ സി. ആർ. ജി നായർ പി. എസ്.പൊന്നമ്മ ടീച്ചർ തുടങ്ങിയവർ ഭദ്രദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്‌ പി. ശിവരാമകൃഷ്ണൻ നായർ
അധ്യക്ഷനായ യോഗത്തിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ സുനിൽകുമാർ, ജനറൽ സെക്രട്ടറി അരവിന്ദക്ഷൻ നായർ, ട്രഷറർ രഘുനാഥൻ,ട്രാക് (ടി ആർ എ എ സി )ജനറൽ സെക്രട്ടറി എം. അബു തുടങ്ങിയവർ പ്രസംഗിച്ചു. അസോസിയേഷൻ കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Advertisements

Hot Topics

Related Articles