വൃക്കകൾ രണ്ടും തകരാറിൽ : ജീവൻ അപകടത്തിലായ യുവാവ് സഹായം തേടുന്നു

വൈക്കം:ഇരുവൃക്കകളും തകരാറിലായതിനെ തുടർന്നു ജീവൻ അപകട സ്ഥിതിയിലായ നിർധന യുവാവ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസുകളുടെ കനിവുതേടുന്നു.ടിവിപുരം പഞ്ചായത്ത് 14-ാം വാർഡിൽ പള്ളിപ്രത്തുശ്ശേരിയിൽ മുണ്ടുമാഴത്തുതറ അരുൺകൃഷ്‌ണ(30)നാണ് ഇരുവൃക്കകളും പ്രവർത്തനരഹിതമായതിനെ തുടർന്ന് ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്.നിർധന കുടുംബത്തിൻ്റെ ആശ്രയമായ യുവാവിൻ്റെ ജീവൻ രക്ഷിക്കാൻ 35 ലക്ഷം രൂപ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിൽസയ്ക്കും ആവശ്യമാണ്. യുവാവിൻ്റെ ജീവൻ രക്ഷിക്കാൻ ചികിൽസയ്ക്കായുള്ള ധനസമാഹരണം നടത്തി നിർധന കുടുംബത്തിനു കൈത്താങ്ങാകാൻ
ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാമുദായിക, സാംസ്‌കാരിക സംഘടനകളുടെയും പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ഇന്നലെ മുതൽ ഭവനം സന്ദർശനം ആരംഭിച്ചതായി ചികിൽസ സഹായ നിധി ചെയർമാനും പഞ്ചായത്ത് അംഗവുമായ സെബാസ്റ്റ്യൻ ആൻ്റണി (
9656032216)
ജനറൽ കൺവീനർ സത്യൻ രാഘവൻ കുളത്തുങ്കൽ
(8592996532)എന്നിവർ അറിയിച്ചു.
SBT ടിവിപുരം
AcNo44367493263
IFSC Code: SBIN0070479
GPay No9645432430

Advertisements

Hot Topics

Related Articles