തിരുവല്ല :
തിരുവല്ലയിൽ നിന്ന് കാണാതായ റീനയെയും രണ്ട് പെൺമക്കളെയും കാണാതായിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിയാത്ത പൊലീസ് സംവിധാനത്തിലെ ഗുരുതര വീഴ്ച്ചക്കെതിരെ യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധപ്രകടനവും യോഗവും നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. കുട്ടികൾ അടക്കമുള്ള കുടുംബത്തെ കണ്ടെത്താൻ കഴിയാത്ത പരാജയപ്പെട്ട ആഭ്യന്തരവകുപ്പും സ്ഥലം എംഎൽഎ യും മറുപടി പറയണമെന്ന് ഈപ്പൻ കുര്യൻ ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് സലീൽ സാലി, ജനറൽ സെക്രട്ടറി ദീപു തെക്കുമുറി, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജേക്കബ് വർഗീസ്, സേവാദൾ സംസ്ഥാന സെക്രട്ടറി കൊച്ചുമോൾ പ്രദീപ്, രംഗനാഥൻ അഴിയിടത്തുചിറ, ജോഫിൻ ജേക്കബ്, ഹെൻട്രി മാത്യു, വർക്കി കോശി, യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ജെയ്സൺ കവിയൂർ, ജെയ്സൺ പടിയറ, അജ്മൽ മുത്തൂർ, ബിപിൻ പി തോമസ്, സൈജു മഞ്ഞാടി എന്നിവർ പ്രസംഗിച്ചു.
വീട്ടമ്മയെയും പെൺമക്കളെയും കാണാതായ സംഭവത്തിൽ പൊലീസ് വീഴ്ച്ചക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

Advertisements