ഇലന്തൂർ : രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് ഇലന്തൂർ മണ്ഡലം കമ്മിറ്റി നടത്തിയ നൈറ്റ് മാർച്ചിൻ്റെ സമാപന സമ്മേളനം ജവഹർ ബാൽ മഞ്ചിൻ്റെയും,ഗാന്ധി ദർശൻ വേദിയുടെയും ജില്ലാ ചെയർമാൻ കെ.ജി.റെജി ഉദ്ഘാടനം ചെയ്തു. കാൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ. പി.മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു.
Advertisements
യു.ഡി.എഫ്.കൺവീനർ പി.എം.ജോൺസൻ,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിൻസൺ ചിറക്കാല,ഗ്രാമ പഞ്ചായത്ത് മെമ്പറൻമാരായ മേഴ്സി മാത്യു,ഇ.എ.ഇന്ദിര,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സതീദേവി റ്റി.റ്റി.,കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ശശിഭൂഷൺ,സോജൻ ജോർജ്ജ്,സിനു ഏബ്രഹാം.,രഘുനാഥ്,റോണി അലക്സ്,ജ്വോഷാ ശാമുവേൽ,സുമേഷ്,തോമസ് വർഗീഗസ്,സജൻ ജേക്കബ്,രഞ്ജി കെ.മാത്യു,ഷൈജു,ശ്രീജിത്ത്,മോനച്ചൻ,ജിജി ജോൺ,ജോൺസൻ,ബാബുജി തുടങ്ങിയവർ പ്രസംഗിച്ചു.