കോട്ടയം മാണിക്കുന്നത്ത് വൻ കഞ്ചാവ് വേട്ട ; ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; പിടിച്ചെടുത്തത് വിൽപ്പനയ്ക്ക് സൂക്ഷിച്ച കഞ്ചാവ്

കോട്ടയം : മാണിക്കുന്നത്ത് വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റ് ചെയ്തു. വെളൂർ മാണിക്കുന്നം ഭാഗത്ത് താമസിക്കുന്ന സലാഹുദിനെ (27) യാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ആർ.പി അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്നും ഒന്നര കിലോ കഞ്ചാവും പിടിച്ചെടുത്തു.

Advertisements

കോട്ടയം നഗരത്തിലും പരിസര പ്രദേശത്തും വൻ തോതിൽ കഞ്ചാവ് കച്ചവടം നടത്തുകയായിരുന്നു പ്രതി. ഇതേ തുടർന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശില്പയ്ക്ക് ഇതു സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചിരുന്നു. വ്യാഴാഴ്ച പുലർച്ചെയോടെ വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി. വീടിനുള്ളിൽ പരിശോധന നടത്തിയ പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിരവധി കഞ്ചാവ് കേസിലെ പ്രതിയായ ഇയാളെ കോട്ടയം വെസ്റ്റ് പോലീസ് നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു. ഉത്സവ തിരക്കിനിടയിൽ വിൽപ്പന നടത്താനായി സലാഹുദിൻ ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയത്. കഞ്ചാവ് മാഫിയക്കെതിരെ ശക്തമായ നടപടികളുമായി കോട്ടയം വെസ്റ്റ് പൊലീസ് മുന്നോട്ട് പോകും. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Hot Topics

Related Articles