ഏറ്റുമാനൂർ സേവാ സമിതി ഓണാഘോഷം അനാഥരായഅമ്മമാരോടൊപ്പം

ഏറ്റുമാനൂർ: ഈ വർഷത്തെ തിരുവോണം അനാഥരായ അമ്മമാരോടൊപ്പം ആഘോഷിക്കുമെന്ന് ഏറ്റുമാനൂർ സേവാ സമിതി ഭാരവാഹികൾ അറിയിച്ചു. സേവാ സമിതിയുടെ ആദ്യ തിരുവാേണമാണിത്. അതിരമ്പുഴ അബ്രോ ഭവനിലെ അന്തേവാസികളായ അമ്മമാരോടൊപ്പമാണ് സേവാ സമിതി ഈ വർഷത്തെ ഓണം ആഘോഷിക്കുന്നത്.

Advertisements

പൂക്കളമാെരുക്കലും ഓണക്കളികളുമായി ഓണം ആഘോഷിക്കുന്ന അമ്മമാരോടൊപ്പം ഏറ്റുമാനൂർ സേവാ സമിതി ഓണക്കോടിയും ഓണസദ്യയുമായി അണിചേരും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2025 സെപ്തംബർ 5 ന് രാവിലെ 10 ന് ബഹുമാനപ്പെട്ട കേരള സംസ്ഥാന സഹകരണ, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും.സേവാ സമിതി പ്രസിഡൻ്റ് ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിക്കും.

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാേസ് അമ്പലക്കുളം ഓണ സന്ദേശം നൽകും അബ്രോഭവൻ മദർ സുപ്പീരിയർ സ്സിസ്റ്റർ ദിവ്യ അനുഗ്രഹ പ്രഭാക്ഷണം നടത്തും.അതിരമ്പുഴ ഗ്രാമപഞ്ചായത്തംഗം ബേബിനാസ് അജാസ് ,
അതിരമ്പുഴ റീജിയണൽ സഹ.ബാങ്ക് പ്രസിഡൻ്റ് കെ പി ദേവസ്യ എന്നിവർ ആശംസകൾ നേരും.

സേവാ സമിതി ഭാരവാഹികളായ ജി ജഗദീശ്സ്വാമിയാശാൻ(സെക്രട്ടറി),സിറിൾ ജി നരിക്കുഴി (ട്രഷറർ),പി എ മായിൻ (വെെ. പ്രസിഡന്റ്),സതീഷ് കാവ്യധാര (ജോ: സെക്രട്ടറി),വിവിധ മണ്ഡലം കമ്മറ്റി ചെയർമാന്മാരായ മുരളി തകടിയേൽ (അതിരമ്പുഴ),ബെന്നി സി പൊന്നാരം (അയ്മനം)വി എസ് മോഹൻദാസ് വേട്ടാംചിറ
(ഏറ്റുമാനൂർ)എം എം ഖാലിദ് ( തിരുവാർപ്പ്), നീണ്ടൂർ പ്രകാശ് (നീണ്ടൂർ), സതീശൻ പനത്തറ (ആർപ്പൂക്കര) അലക്സ് സണ്ണി(കുമരകം) എന്നിവർ ഓണാഘോഷത്തിന് നേതൃത്വം നൽകും.

വാർത്താ സമ്മേളനത്തിൽ ഗണേഷ് ഏറ്റുമാനൂർ, ജി ജഗദീശ്സ്വാമിയാശാൻ,സിറിൾ ജി നരിക്കുഴി ,ബെന്നി സി പൊന്നാരം,
വി എസ് മോഹൻദാസ് വേട്ടാംചിറ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles