തീരുവ വിഷയം: ഇന്ത്യയ്ക്ക് കൂടുതൽ അടുപ്പം അമേരിക്കയോട് ; ഭിന്നത പരിഹരിക്കാനാകുമെന്ന് അമേരിക്ക

വാഷിങ്ടൺ: തീരുവ വിഷയത്തിൽ ഇന്ത്യയുമായുള്ള ഭിന്നത പരിഹരിക്കാനാകുമെന്ന് അമേരിക്ക. ജനാധിപത്യ രാജ്യം എന്ന നിലയ്ക്ക് ഇന്ത്യയ്ക്ക് കൂടുതൽ അടുപ്പം അമേരിക്കയോടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് വ്യക്തമാക്കി. ഷാങ്ഹായി ഉച്ചകോടിയിലെ സൗഹൃദ കാഴ്ച ‘പ്രകടനാത്മകം’ എന്നാണ് ബെസന്‍റ് വിശേഷിപ്പിച്ചത്. അതേസമയം, നികുതികൾ കുറയ്ക്കാം എന്ന് ഇന്ത്യ സമ്മതിച്ചെന്ന ട്രംപിന്‍റെ അവകാശവാദം തെറ്റെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

Advertisements

യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ എടുത്തുകളയാം എന്ന് ഇന്ത്യ ഉറപ്പു നല്കിയതാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശ വാദം. ഇന്ത്യ- റഷ്യ- ചൈന ചർച്ചകൾക്കു ശേഷമായാരുന്നു ട്രംപിൻ്റെ പ്രസ്താവന. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡോണൾഡ് ട്രംപിന്‍റെ താരിഫ് സമ്മർദ്ദത്തിനെതിരെ ഇന്ത്യയും ചൈനയും റഷ്യയും സഹകരണം ദൃഢമാക്കിയിരുന്നു. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്‍റ് പുടിനെ അറിയിക്കുകയും ചെയ്തിരുന്നു.

Hot Topics

Related Articles