ന്യൂഡല്‍ഹി:ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയിൽ നിന്നുള്ള ചിത്രങ്ങളാണ് ലോകമെമ്പാടും ചർച്ചയായിരിക്കുന്നത്. അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന ബഹുമാനവും ശക്തിയും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ചർച്ചകൾ നടക്കുന്നത്. എന്നാൽ, പാകിസ്ഥാന്റെ സ്ഥാനം ചോദിക്കാൻ പോലും ആരും തയ്യാറായില്ലെന്നാണ് വിമർശനം.ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഒപ്പം ചിരിച്ചുകൊണ്ട് സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൃശ്യങ്ങൾ ഇന്ത്യയുടെ വളർച്ചയും ശക്തിയും ലോകരാജ്യങ്ങൾക്കിടയിൽ വിളിച്ചറിയിച്ചതായി വിദഗ്ധർ വിലയിരുത്തുന്നു.
അതേ സമയം, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് മോദിയെ നോക്കിനിൽക്കുന്നതും പുടിനോട് ഹസ്തദാനം നൽകാൻ ഓടുന്നതുമായ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇത് കണ്ട പാകിസ്ഥാൻ രാഷ്ട്രീയകാര്യ വിദഗ്‌ദ്ധൻ താഹിര്‍ ഗോറ കടുത്ത വിമർശനവുമായി രംഗത്തെത്തി.“മോദി വൻകിട പണമിടപാടുകാരനെ പോലെ പ്രത്യക്ഷപ്പെട്ടപ്പോൾ, ഷെഹബാസ് ഷെരീഫ് ഒരു പ്യൂണിനെ പോലെ മാത്രമാണ് തോന്നിയത്. ഇന്ത്യ ഒരു തിളങ്ങുന്ന മെഴ്‌സിഡസ് ആണെങ്കിൽ, പാകിസ്ഥാൻ ഒരു മാലിന്യ ട്രക്കാണ്. അമേരിക്കയിൽ പാക് ആർമി ചീഫ് അസിം മുനീർ പറഞ്ഞ അതേ വാക്കുകൾ തന്നെയാണ് എസ്‌സിഒ ഉച്ചകോടിയിലും തെളിഞ്ഞുകിട്ടിയത്,” എന്ന് താഹിര്‍ ഗോറ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രധാനമന്ത്രി മോദി ഷി ജിൻപിങ്ങിനോടും വ്ലാദിമിർ പുടിനോടും തുല്യ നിലയിൽ സംസാരിക്കുകയും സങ്കീർണ്ണമായ ഭൗമ-രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് ആലോചിക്കുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.“മോദി പുടിനോടൊപ്പം മുന്നോട്ട് നീങ്ങുമ്പോൾ ഷെഹബാസ് ഷെരീഫിന്റെ മുന്നിലൂടെ കടന്നുപോയി, പക്ഷേ അദ്ദേഹത്തെ നോക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തില്ല. ഷെഹബാസ് ഷെരീഫ് ഒരു പ്യൂണിനെ പോലെ മാത്രം തോന്നി. അത് കണ്ട പാകിസ്ഥാനികൾക്കും തന്നെ നാണക്കേടായിരുന്നു,” എന്നും ഗോറ വിമർശിച്ചു.