തിരുവല്ല വെണ്ണിക്കുളത്ത് കാറിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം ; ആനിക്കാട് സ്വദേശിയ്ക്ക് ദാരുണാന്ത്യം

തിരുവല്ല : വെണ്ണിക്കുളം വാളക്കുഴി ചുഴനയിൽ കാറിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. ആനിക്കാട് സ്വദേശി പൊടിയമ്മയാണ് (75) അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം നടന്നത്.

Advertisements

മകളുടെ വീട്ടിൽ വന്നിട്ട് തിരിച്ചു പോവുന്നതിന് ബസ് കാത്തു നിൽക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ ഒരു സ്ത്രീയ്ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഉടൻ തന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ പോയിട്ട് തിരിച്ചു കുരിശുമുട്ടത്തേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം എന്ന് പോലീസ് പറയുന്നു.

Hot Topics

Related Articles