തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമസമിതിയിൽ കുട്ടികളെ ഉപദ്രവിച്ച കേസിൽ പുറത്താക്കിയ ആയമാര്‍ക്ക് വീണ്ടും നിയമനം. പിരിച്ചുവിട്ട ഒമ്പത് ആയമാരിൽ ആറുപേരെയാണ് വീണ്ടും സര്‍ക്കാര്‍ നിയമിച്ചത്. സിപിഎം ഇടപെടലിനെ തുടര്‍ന്നാണ് ആറുപേര്‍ക്കും വീണ്ടും സര്‍ക്കാര്‍ നിയമനം നൽകിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ ആയമാര്‍ ക്രൂരമായി മര്‍ദിച്ച സംഭവമുണ്ടായത്.

ഈ സംഭവത്തിന് പിന്നാലെ ആയമാര്‍ ശിശുക്ഷേ സമിതിയിൽ കുട്ടികളെ ആയമാര്‍ ഉപദ്രവിക്കുന്നത് പതിവാണെന്ന വെളിപ്പെടുത്തലടക്കം ഉണ്ടായിരുന്നു. ഉറക്കത്തിൽ മൂത്രം ഒഴിക്കുന്ന കുട്ടികളെ ആയമാർ സ്ഥിരമായി ഉപദ്രവിക്കുമെന്നും ജനനേന്ദ്രിയത്തിൽ ഉപദ്രവിക്കുന്നത് പതിവ് കാഴ്ചയാണെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുന്‍ ആയ വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടര വയസുകാരിയെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ മൂന്ന് ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ ഒമ്പത് ആയമാരെ പിരിച്ചുവിടുകയായിരുന്നു. ഇതിൽ ആറുപേരെയാണ് ഇപ്പോള്‍ തിരിച്ചെടുക്കുന്നത്. അമ്മയുടെ മരണത്തിന് പിന്നാലെ അച്ഛനും ജീവനൊടുക്കിയതിനെ തുടർന്ന് അനാഥരാക്കപ്പെട്ട സഹോദരിമാരിൽ ഒരാൾക്കാണ് ശിശുക്ഷേമ സമിതിയിൽ ദുരനുഭവം ഉണ്ടായത്. കുഞ്ഞ് കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് ആയമാർ നുള്ളി മുറിവേൽപ്പിച്ചത്. സ്ഥിരമായി കുഞ്ഞിനെ പരിചരിച്ച ആയമാർ മൂന്ന് പേരുമല്ലാതെ നാലാമതൊരാൾ ഒരു ദിവസം കുഞ്ഞിനെ കുളിപ്പിച്ചു.

ഈ സമയത്ത് രഹസ്യഭാഗത്ത് വെള്ളം വീണതോടെ നീറ്റൽ അനുഭവപ്പെട്ട് കുഞ്ഞ് കരഞ്ഞു. കുളിപ്പിച്ച ആയ കുഞ്ഞിൻ്റെ ശരീരം പരിശോധിക്കുകയും മുറിവുകൾ കണ്ടെത്തുകയുമായിരുന്നു. പിന്നാലെ വിവരം ശിശുക്ഷേമ സമിതിയിലെ ഉന്നതരെ അറിയിച്ചു. കുഞ്ഞിനെ തൈക്കാട് ആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കുകയും വിവരം പൊലീസിൽ അറിയിക്കുകയും ചെയ്തു.

ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയാണ് വിവരം പൊലീസിനെ അറിയിച്ചത്. മ്യൂസിയം പൊലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോൾ കുഞ്ഞിനെ പരിചരിച്ച ആയമാരിൽ മൂന്ന് പേർ കുറ്റസമ്മതം നടത്തി. തുടര്‍ന്ന് പൊലീസ് കേസെടുത്ത് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.