ആലപ്പുഴ: പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പിതാവിന് 60വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും. ആലപ്പുഴ സ്പെഷൽ കോടതി ജഡ്ജി എ. ഇജാസാണ് ശിക്ഷിച്ചത്. 2020ൽ കായംകുളം പൊലീസ് സ്റ്റേഷൻപരിധിയിലാണ് കേസിനാസ്പദമായ സംഭവം. ബീഹാറി സ്വദേശികളായ ദമ്പതികളുടെ 14 വയസുള്ള മകളാണ് പിതാവിന്റെ ലൈംഗിക പീഡനത്തിനിരയായത്.
ഒരുലക്ഷം രൂപ പിഴയും ബലാൽസംഗം ചെയ്യപ്പെട്ടത് സ്വന്തം മകളായതിനാൽ വേറെ 20 വർഷംതടവും ഒരുലക്ഷം രൂപ പിഴയും ഗർഭിണിയാക്കിയതിന് മറ്റൊരു 20 വർഷം തടവും ഒരുലക്ഷം രൂപ പിഴയും ചേർത്ത് പോക്സോ നിയമപ്രകാരമാണ് 60 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ചത്. പിഴ ഒടുക്കുന്നതുക കുട്ടിക്ക് നൽകാനും ഉത്തരവുണ്ട്. ശിക്ഷാകാലാവധി ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സതേടിയപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പിതാവാണ് കൃത്യം നടത്തിയതെന്ന് മറച്ചുവെച്ച് മറ്റൊരുപേർ പറഞ്ഞത്. മാതാവും ബന്ധുക്കളും കേസിനോട് സഹകരിച്ചിരുന്നില്ല. തുടർന്ന് 21ലധികം സാക്ഷികളും ശാസ്ത്രീയ പരിശോധന ഫലം ഉൾപ്പെടെ ആസ്പദമാക്കിയാണ് കോടതി വിധിന്യായത്തിൽ എത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക്പ്രോസിക്യൂട്ടർ എസ്. സീമ ഹാജരായി.