കൊല്ലം: കൊല്ലം കൊട്ടാരക്കര പുത്തൂരിൽ യുവാവിനെ കുത്തിക്കൊന്നു. കുഴക്കാട് സ്വദേശി ശ്യാംസുന്ദറാണ് കൊല്ലപ്പെട്ടത്. പ്രതി ധനേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു കൊലപാതകം.

മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട് ഇവര്‍ തമ്മിൽ തര്‍ക്കങ്ങളുണ്ടായിരുന്നു. നാട്ടുകാരും സമീപത്തുള്ളവരും ഇടപെട്ടാണ് ഈ പ്രശ്നം പരിഹരിച്ചത്. എന്നാൽ അര്‍ദ്ധരാത്രിയോടെയാണ് കൊലപാതകം നടന്നത്. രണ്ട് പേരും തമ്മിലുണ്ടായ സംഘര്‍ഷം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. ശ്യാം സുന്ദറിന്റെ കഴുത്തിലാണ് ആഴത്തിൽ കുത്തേറ്റത്.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇരുവരുടെയും വീടുകള്‍ അടുത്തടുത്താണ്. ശ്യാം സുന്ദറിന്റെ വീടിനുള്ളിൽ വെച്ചാണ് കുത്തേൽക്കുന്നത്. തത്സമയം തന്നെ ശ്യാം സുന്ദര്‍ മരിച്ചു. യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. കസ്റ്റഡിയിലെടുത്ത പ്രതി ധനേഷിനെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.
