മറിയപ്പള്ളി എസ് എൻ ഡി പി ഗുരുദേവ ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഇന്ന് ; സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും

കോട്ടയം : മറിയപ്പള്ളി എസ് എൻ ഡി പി ഗുരുദേവ ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഇന്ന് സെപ്റ്റംബർ ആറ് ശനിയാഴ്ച നടക്കും. വൈകിട്ട് നാലിന് നടക്കുന്ന സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. എസ് എൻ ഡി പി ശാഖാ യോഗം പ്രസിഡൻ്റ് അനിയച്ചൻ അറുപതിൽ യോഗത്തിൽ അധ്യക്ഷത വഹിക്കും. എസ് എൻ ഡി പി യോഗം കോട്ടയം യൂണിയൻ അഡ്മിസ്‌ട്രേറ്റീവ് ജോ. കൺവനീർ വി. ശശികുമാർ വസ്തു സമർപ്പണം നടത്തും. തുടർന്ന് വിദ്യാഭ്യാസ
ആവാർഡ്,
പ്രവർത്തകരെ ആദരിക്കലും നടക്കും. ശാഖാ സെക്രട്ടറി സൈൻജ്ജു റ്റി കാഞ്ഞിരപ്പള്ളിൽ പ്രസംഗിക്കും. ചതയ ദിനമായ സെപ്റ്റംബർ ഏഴ് ഞായറാഴ്ച രണ്ട് മണിക്ക് ചതയദിനഘോഷയാത്ര നടക്കും.

Advertisements

Hot Topics

Related Articles