പള്ളം വൈ.എം.സി.ഏ ഓണാഘോഷം നടത്തി

പള്ളം: വൈ.എം.സി.ഏ യുടെ ഈ വർഷത്തെ ഓണാഘോഷം കടുവാകുളം അസ്സിസ്സി വൃദ്ധമന്ദിരത്തിൽ നടത്തി.
അന്തേവാസികൾക്കായി നടത്തിയ വിവിധ മൽസരങ്ങളിൽ വിജയിച്ചവർക്ക് പ്രസിഡൻ്റ് ജോർജ് മാത്യൂ സമ്മാനങ്ങൾ വിതരണം ചെയ്തു. സെക്രട്ടറി സജി.എം. നൈനാൻ, ട്രഷറർ ജോർജ് പ ജേക്കബ്, അജു തോമസ്, കുര്യൻ പി ജോർജ്, തോമസ് ജോർജ്,വർഗ്ഗീസ് കെ. വർക്കി, ഗ്ലാഡികുര്യൻ എന്നിവർ നേതൃത്വം നൽകി. അസ്സിസ്സി വൃദ്ധമന്ദിരത്തിലെ സിസ്റ്റർമാരായ മരിയ,റോസ് മേരി, തുടങ്ങിയവർ അന്തേവാസികൾക്കായി നടത്തിയ വിവിധ മൽസരങ്ങൾക്ക് നേതൃത്വം നൽകി.
പങ്കെടുത്ത എല്ലാവർക്കും ഓണസദ്യയും ഒരുക്കിയിരുന്നു.

Advertisements

Hot Topics

Related Articles