450 കോടിയുടെ പഞ്ചസാര മില്ല് വാങ്ങിയത്  പഴയ കറന്‍സി നൽകി ; വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ

ചെന്നൈ: വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ. 450 കോടിയുടെ പഞ്ചസാര മില്ല് വാങ്ങിയ സംഭവത്തിലാണ് കേസെടുത്തത്. നിരോധിച്ച നോട്ടുകൾ ഉപയോഗിച്ച് മിൽ വാങ്ങിയതിനാണ് ശശികലയ്ക്കെതിരെ കേസ് എടുത്തത്. കാഞ്ചീപുരത്തെ പദ്മദേവി മില്ലാണ് ശശികല വാങ്ങിയത്. നോട്ട് നിരോധനത്തിന് പിന്നാലെയായിരുന്നു വില്പന. 450 കോടി രൂപയുടെ പഴയ കറൻസി നോട്ടുകൾ നൽകിയാണ് മില്ല് വാങ്ങിയത്.

Advertisements

2017 ൽ മില്ല് മാനേജർ ഹിതേഷ് പട്ടേൽ കേസുമായി ബന്ധപ്പെട്ട് മൊഴി നൽകിയിട്ടുണ്ടെന്ന് സിബിഐ വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. എഐഡിഎംകെ യിലെ ഐക്യനീക്കങ്ങൾക്ക് പിന്നാലെയാണ് വിവരങ്ങൾ പുറത്തുവന്നത്. 450 കോടി രൂപയുടെ നോട്ടുകൾ തന്നെ നല്‍കിയാണ് മില്ല് വാങ്ങിയത് എന്നാണ് പുറത്തുവരുന്ന വിവരം.

Hot Topics

Related Articles