ആശ്വാസം ഒരു ദിവസത്തേയ്ക്കു മാത്രം; ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്; വില വർദ്ധിച്ചത് രാജ്യാന്തര വിപണിയിലെ വിലക്കയറ്റത്തെ തുടർന്ന്

ന്യൂഡൽഹി: ഇന്ധന വിലയിലുണ്ടായ ഒരു ദിവസത്തെ ആശ്വാസത്തിന് ശേഷം വീണ്ടും വിലക്കയറ്റം. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും പെട്രോൾ ഡീസൽ വിലയിൽ വർദ്ധനവ്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിച്ചതോടെയാണ് ഇപ്പോൾ ഇന്ത്യയിലെ വില വർദ്ധനവ് ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂടിയത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിച്ചതിനെത്തുടർന്നാണ് വർദ്ധന.

Advertisements

കഴിഞ്ഞ ദിവസങ്ങളിൽ ഇന്ധനവിലയിൽ വർദ്ധനവ് ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ വീണ്ടും വില കൂടിയിരിക്കുന്നത്.

Hot Topics

Related Articles