‘രാജ്യത്ത് നിന്ന് ഖലിസ്ഥാൻ ഭീകര സംഘടനകൾക്ക് പണം ലഭിക്കുന്നു’; സമ്മതിച്ച് കാനഡ; ധനശേഖരണം സ്വതന്ത്ര പഞ്ചാബ് രാജ്യത്തിന്‍റെ പേരിൽ

ഒട്ടാവ: ഖലിസ്ഥാൻ ഭീകര സംഘടനകൾക്ക് രാജ്യത്ത് നിന്ന് പണം കിട്ടുന്നു എന്ന് സമ്മതിച്ച് കാനഡ. ബബ്ബർ ഖൽസ അടക്കം സംഘടനകൾക്ക് പണം കിട്ടുന്നു എന്ന് കനേഡിയൻ ധനമന്ത്രാലയം വ്യക്തമാക്കി. സ്വതന്ത്ര പഞ്ചാബ് രാജ്യത്തിന്‍റെ പേരിലാണ് ധനശേഖരണം എന്നും റിപ്പോർട്ടുകള്‍ പറയുന്നു. 

Advertisements

ഖലിസ്ഥാൻ സംഘടനകളെ ഭീകരസംഘടനകൾ എന്ന് വിശേഷിപ്പിക്കുന്ന റിപ്പോർട്ട് ഇതാദ്യമായാണ് കാനഡയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ഖലിസ്ഥാന്‍ ഭീകരവാദികളുടെ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനം കാനഡയില്‍ വലിയ രീതിയില്‍ നടക്കുന്നുണ്ടെന്ന് ഇന്ത്യ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് നിലവില്‍ കാനഡയുടെ ഭാഗത്തുനിന്ന് തന്നെ ഉണ്ടായ ഔദ്യോഗിക വിശദീകരണം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് 2024 ജൂൺ 18-ന് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് ഇപ്പോൾ ഇത്തരം ഒരു റിപ്പോര്‍ട്ട് പുറത്തുവന്നത്. കാനഡയില്‍ നിന്ന് മാത്രമല്ല കാനഡയുൾപ്പെടെയുള്ള മറ്റു രാജ്യങ്ങളില്‍ നിന്നും ഖലിസ്ഥാന്‍ ഭീകരര്‍ പണം ശേഖരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ ഇന്ത്യ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

Hot Topics

Related Articles