കണ്ണൂർ: വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി വീട്ടമ്മയുമൊത്തു നാട് വിട്ട ഉസ്താദ് കുടുങ്ങി. വിവാഹിതനായ പ്രതി ഏര്യത്ത് വെച്ചു പരിചയപ്പെട്ട യുവതിയോട് താൻ പുനർവിവാഹം കഴിക്കാമെന്ന് പറഞ്ഞു പ്രണയത്തിലാവുകയും പിന്നീട്, ഇവരെ പ്രലോഭിപ്പിച്ച് ഇരുവരും നാട് വിടുകയായിരുന്നു. ഇതോടെ, ഉസ്താദിൻറെ ഭാര്യയും വീട്ടമ്മയുടെ ഭർത്താവും പൊലീസിൽ പരാതി നൽകി. ഇതേത്തുടർന്ന്, പൊലീസ് കേസെടുത്തതോടെ ഉസ്താദും വീട്ടമ്മയും പൊലീസ് സ്റ്റേഷനിലെത്തുകയും, തങ്ങൾ ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതായും അറിയിച്ചു.
തുടർന്ന്, ഇരുവരെയും പൊലീസ് വിട്ടയയ്ക്കുകയും ചെയ്തു. എന്നാൽ, അടുത്തിടെ അബ്ദുൽ നാസർ ഫൈസി ഇർഫാനി തന്നെ വഞ്ചിച്ചതായും വിവാഹവാഗ്ദാനത്തിൽ പിൻമാറിയെന്നും ചൂണ്ടിക്കാട്ടി യുവതി പൊലീസിൽ പരാതി നൽകി. ഫൈസി ഇർഫാനി തന്നെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായും ഇവർ ആരോപിക്കുന്നു. യുവതിയുടെ പരാതിയിൽ ഇവരെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പള്ളിയിലെ ഉസ്താദിനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ ജില്ലയിലെ പരിയാരം ഏര്യം ആലക്കാട് ഫാറൂഖ് നഗറിലെ അബ്ദുൽ നാസർ ഫൈസി ഇർഫാനിക്കെതിരെ(36) ആണ് പൊലിസ് കേസെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇയാൾക്കെതിരെ ലൈംഗിക പീഡനത്തിന് ഇരയായ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. 2021- ഓഗസ്റ്റ് ഒന്നിനും 2022 മാർച്ച് ഒന്നിനും ഇടയിൽ ഏര്യം, കൂട്ടുപുഴ, മാനന്തവാടി എന്നിവടങ്ങളിൽ എത്തിച്ചാണ് പള്ളിയിലെ ഉസ്താദ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് വിവിധ സ്ഥലങ്ങളിൽ മുറിയെടുത്ത് തന്നെ പീഡിപ്പിച്ചതെന്നും പരാതിയിൽ യുവതി ആരോപിക്കുന്നു. പരിയാരം പൊലീസിലാണ് യുവതി പരാതി നൽകിയത്.