തൃശൂർ: കെ റെയിലിനെതിരെ ചോറ്റാനിക്കരയിൽ ബി ജെ പിയും സമരം തുടങ്ങി. കെ റയിൽ വിരുദ്ധ സമരപ്പന്തൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ റയിൽ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു.
Advertisements
കേന്ദ്ര റയിൽ മന്ത്രി തന്നെ കാര്യങ്ങൾ വ്യക്തമാക്കി കഴിഞ്ഞു. മുഖ്യമന്ത്രിക്ക് മന്ത്രിമാരെ പോലും വിഷയം ബോധ്യപ്പെടുത്താനായിട്ടില്ലെന്നും ആതിഥ്യ മര്യാദയുടെ പേരിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിയെ കേട്ടതെന്നും എ.എൻ.രാധാകൃഷ്ണൻ ചോറ്റാനിക്കരയിൽ പറഞ്ഞു.