ന്യുയോർക്ക് ഒനിറോസ് ഇൻ്റർനാഷണൽ ഫിലിം അവാർഡ്സിൽ മലയാളിത്തിളക്കം.എസ് എസ് ജിഷ്ണുദേവ് മികച്ച സംവിധായകൻ

കൊച്ചി : ന്യൂയോർക്കിൽ നടന്ന ഒനിറോസ് ഇൻ്റർനാഷണൽ ഫിലിം അവാർഡ്സിൽ “റോട്ടൻ സൊസൈറ്റി” എന്ന പരീക്ഷണ സിനിമയുടെ സംവിധാനത്തിന് എസ് എസ് ജിഷ്ണുദേവിനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. ഫൈനൽ റൗണ്ടിൽ അഞ്ചോളം വിദേശ സിനിമകളുമായി മത്സരിച്ചാണ് എസ് എസ് ജിഷ്ണു ദേവ് മികച്ച സംവിധായകനുള്ള അവാർഡ് കരസ്ഥമാക്കിയത്.
ഒപ്പം പ്രിൻസ് ജോൺസൺ മികച്ച സഹനടനായും തിരഞ്ഞെടുക്കപ്പെട്ടു. റോട്ടൻ സൊസൈറ്റി ഇതിനോടകം 125 ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ കരസ്ഥമാക്കി ജൈത്രയാത്ര തുടരുന്നു.

Advertisements

ഒരു ഭ്രാന്തന്റെ കൈയ്യിൽ അവിചാരിതമായി ഒരു ക്യാമറ ലഭിക്കുകയും ആ ക്യാമറയിൽ പകർത്തുന്ന വിവിധ ദൃശ്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. വരാഹ ഫിലിംസിന്റെ ബാനറിൽ ജിനു സെലിൻ, സ്നേഹൽ റാവു എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.
ടി സുനിൽ പുന്നക്കാട് സിനിമയിൽ പ്രധാന കഥാപാത്രമായ ഭ്രാന്തനെ അവതരിപ്പിക്കുന്നു. ബേബി ആരാധ്യ , ഷാജി ബാലരാമപുരം, മാനസപ്രഭു, ജിനു സെലിൻ, ഗൗതം എസ് കുമാർ, വിപിൻ ശ്രീഹരി, രമേശ് ആറ്റുകാൽ, ചാല കുമാർ എന്നിവർ പ്രധാന വേഷത്തിൽ എത്തിചേരുന്നു. സിനിമയുടെ എഡിറ്റിംഗ്, സിനിമാറ്റോഗ്രാഫി, തിരക്കഥ എന്നിവ നിർവഹിച്ചിരിക്കുന്നത് എസ് എസ് ജിഷ്ണു ദേവ് തന്നെയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ് എസ് ജിഷ്ണു ദേവിന് കലാനിധി ഫോക് ഫെസ്റ്റിവലിനോട് അനുബന്ധിച്ചു രബീന്ദ്രനാഥ ടാഗോർ സ്മൃതി പ്രഥമ ദൃശ്യ മാധ്യമ പുരസ്കാരവും റോട്ടൻ സൊസൈറ്റിയുടെ സംവിധാന മികവിന് ലഭിച്ചിരുന്നു. ചിത്രത്തിൻ്റെ പി ആർ ഓ അജയ് തുണ്ടത്തിൽ.

Hot Topics

Related Articles