കെ എസ് ഇ ബി ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാവും പാലാ പ്രോജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കുര്യൻ സെബാസ്റ്റ്യൻ

കോട്ടയം : കെ എസ് ഇ ബി ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാവും പാലാ പ്രോജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കുര്യൻ സെബാസ്റ്റ്യൻ സർവീസിൽ നിന്നും വിരമിച്ചു. 24 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം വിരമിക്കുന്ന കെ എസ് ഇ ബി ഓഫി സേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാവും പാലാ പ്രോജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ കുര്യൻ സെബാസ്റ്റ്യന് മാർച്ച് 26 ശനിയാഴ്ച 3 മണിക്ക് ഏറ്റുമാനൂർ വ്യാപാര ഭവനിൽ വച്ച് ഇലക്ട്രിസിറ്റി എപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇൻഡ്യ(ഇ.ഇ.എഫ്.ഐ) യുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകുന്നു.

Advertisements

1998-ൽ അസിസ്റ്റന്റ് എൻജിനീയറായി ജോലിയിൽ പ്രവേശിച്ചതു മുതൽ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ ഭാരവാഹിയായും ജനറേഷൻ ,ട്രാൻസ്മിഷൻ, സിസ്ട്രിബ്യൂഷൻ മേഖലകളിൽ കാര്യക്ഷമമായി പ്രവർത്തിച്ച് കൊണ്ടും മാതൃകാപരമായ പ്രവർത്തനം നടത്തിയ ഓഫീസറാണ് അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറ്റുമാനൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ഉച്ച കഴിഞ്ഞ് 3 മണിക്ക് നടക്കുന്ന യാത്രയയപ്പ് സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ തോമസ് ചാഴിക്കാടൻ എം.പി മുഖ്യ അതിഥിയായി പങ്കെടുക്കും. പൗര പ്രമുഖരും വിവിധ സംഘടകളുടെ നേതാക്കളും യോഗത്തിൽ പങ്കെടുക്കും.

Hot Topics

Related Articles