കോട്ടയം : ബസേലിയസ് കോളജിന്റെ നേതൃത്വത്തിൽ നടത്തുന്ന 19-ാംമത് ഉപ്പൂട്ടിൽ കുര്യൻ ഏബ്രഹാം മെമ്മോറിയൽ ഇന്റർകോളേജിയേറ്റ് ബസേലിയസ് ട്രോഫി ഫുട്ബോൾ മത്സരം സെപ്റ്റംബർ 12 വെള്ളിയാഴ്ച കോളജ് മൈതാനത്ത് ആരംഭിക്കും. സെപ്റ്റംബർ 12ന് രാവിലെ 8.15ന് തിരുവനന്തപുരം സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. കെ. അജയകുമാർ മത്സരം ഉദ്ഘാടനം ചെയ്യും. രാവിലെ 8.30ന് നടക്കുന്ന പ്രാഥമിക മത്സരത്തിൽ കൊല്ലം എസ്.എൻ. കോളജും ബസേലിയസ് കോളജ് ബ്ലൂ ടീമും തമ്മിൽ ഏറ്റുമുട്ടും.തുടർന്ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന മത്സരത്തിൽ മൂലമറ്റം സെന്റ് ജോസഫ് അക്കാഡമിയും തിരുവല്ല മാർത്തോമ്മാ കോളജും തമ്മിൽ മാറ്റുരയ്ക്കും.
വൈകിട്ട് 4ന് നടക്കുന്ന മത്സരത്തിൽ മൂന്നാർ ഗവ. കോളജും ബസേലിയസ് കോളജ് ഗ്രീൻ ടീമും തമ്മിൽ മത്സരിക്കും. 13ന് രാവിലെ 8.30ന് നടക്കുന്ന മത്സരത്തിൽ ചങ്ങനാശേരി എസ്.ബി. കോളജും മൂവാറ്റുപുഴ നിർമ്മല കോളജും തമ്മിൽ മത്സരം കാഴ്ചവയ്ക്കും. പ്രാഥമിക റൗണ്ടിൽ ജയിക്കുന്നവരുമായി തേവര എസ്.എച്ച്. കോളജ്, ബസേലിയസ് കോളജ് റെഡ് ടീം, എം.ഡി. കോളജ് പഴഞ്ഞി, ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് എന്നീ ടീമുകളുമായി മത്സരിക്കും. സെമിഫൈനൽ മത്സരങ്ങൾ 15ന് രാവിലെ 8നും 9.30നുമായി നടക്കും. ഫൈനൽ 16ന് രാവിലെ 8.30ന് നടക്കുമെന്ന് കോളജ് പ്രിൻസിപ്പൽ പ്രഫ.ഡോ. ബിജു തോമസ്, വൈസ് പ്രിൻസിപ്പൽ പ്രഫ. ഡോ. പി. ജ്യോതിമോൾ, ജനറൽ കൺവീനർ ഫാ.ജിബി കെ. പോൾ, ഓർഗനൈസിങ് സെക്രട്ടറി ശ്രാവൺ ശശികുമാർ എന്നിവർ അറിയിച്ചു. ഫോൺ: 6238335695, 9446814928.