കോട്ടയം: ടി.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഡിപ്പോയിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ.ഗോപകുമാർ യോഗം ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഒപ്പം എന്നും യുഡിഎഫ് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി ആർ.പ്രദീപ്കുമാർ സ്വാഗതം പറഞ്ഞു. കെ.എസ് ജയരാജ്, സക്കീർ ചങ്ങംപള്ളി, പി.എസ് നിഷാന്ത്, പി.എസ് സിജി, സാം കെ.സജി, ടിജോ തോമസ് എന്നിവർ പ്രസംഗിച്ചു.
Advertisements