കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയി വരുന്ന മണ്ണത്തിപറ, കാട്ടാംകുന്നു, പാറമട, പൊന്നപ്പൻ സിറ്റി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന സുഭിക്ഷം, ഞണ്ടുകല്ല്, ഗ്ളോബൽ,തേവരുപാറ സോമിൽ, തേവരുപാറ ടൗൺ, ബിസ്മില്ലാഹ് മെറ്റൽ ക്രഷർ, പ്ലൈവുഡ് ഫാക്ടറി, തേവരുപാറ ടവർ ,വളവനാർകുഴി, ബംഗ്ലാവ് പ്ളാസ്റ്റിക്, ആൻടെക് പോളിമർ, പത്താഴപ്പടി, ആനയിളപ്പ്, സെഞ്ച്വറി സ്റ്റാപ്ളർ, എസ് ബി ടി നല്ലുവേലിൽ സോമിൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കോട്ടമുറി , ഹിറാ നഗർ എന്നീ
ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാരകത്തോട്, ഞണ്ടുകുളം പാലം വട്ടോലി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും. അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നരിവേലിപ്പളളി ട്രാൻസ്ഫോർമറിൽ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കേബിൾ മെയിൻ്റൻസ് ഉള്ളതിനാൽ ആറാം മൈൽ, ബി എസ് എൻ എൽ, കടുവമുഴി, അർ ഐ എം എസ്, റോട്ടറി ക്ലബ്, സ്മാർട്ട് പോയിൻ്റ്, ഓക്സിജൻ, സൂര്യ തിയേറ്റർ, സൺറൈസ് ഹോസ്പിറ്റൽ, ഫിഞ്ച്, ബി എസ് എൻ എൽ എക്സ്ചേഞ്ച് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 9 മുതൽ 11.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ തിരുവാറ്റ, വാരിശ്ശേരി, പുതുക്കാട്, വടൂർപീടിക, ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാലായിപ്പടി, കോളേജ് ട്രാൻസ്ഫോമറുകളിൽ 9 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടനാട്ടുപടി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെയും ഉദയ, മീശമുക്ക്, മഴുവഞ്ചേരി, കൂനംതാനം എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.