രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണം: പ്രതിപക്ഷ നേതാവും ചെന്നിത്തലയും പ്രതികൂട്ടിൽ : ക്രൈം ബ്രാഞ്ചിന് പരാതി നൽകി യൂത്ത് കോൺഗ്രസ് വനിതാ നേതാവ്

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ മൊഴി നല്‍കി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്. രാഹുലിനെതിരെ ഗൂഢാലോചന നടക്കുന്നു എന്ന് ആരോപിച്ചാണ് വനിതാ നേതാവ് മൊഴി നല്‍കിയിരിക്കുന്നത്.

Advertisements

തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഓഫീസില്‍ നേരിട്ട് എത്തിയാണ് യുവതി പരാതി നല്‍കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ഉയർന്നുവന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതില്‍ രമേശ് ചെന്നിത്തലയുടെയും വിഡി സതീശന്റെയും പങ്ക് അന്വേഷിക്കണം എന്നുമാണ് യുവതി ക്രൈംബ്രാഞ്ചിന് നല്‍കിയിരിക്കുന്ന മൊഴി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓഗസ്റ്റ് മാസത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി നിരവധി ലൈംഗികാരോപണങ്ങള്‍ ഉയർന്നുവന്നത്. രാഹുലില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്ന് ആരോപിച്ച്‌ നിരവധി സ്ത്രീകള്‍ മുന്നോട്ടുവന്നിരുന്നു. സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് മിക്കവരും ആരോപണങ്ങള്‍ ഉന്നയിച്ചത്. രാഹുലിന്റേത് എന്ന പേരില്‍ നിരവധി ഓഡിയോ സന്ദേശങ്ങളും സ്ക്രീൻ ഷോട്ടുകളും പുറത്തുവന്നിരുന്നു.

എന്നാല്‍ ആരും പരാതിയുമായി മുന്നോട്ട് വന്നിരുന്നില്ല. പിന്നാലെ പോലീസ് സ്വമേധയാ കേസെടുത്ത് ആരോപണങ്ങളില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് രാഹുലിന് അനുകൂലമായ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.

Hot Topics

Related Articles