പ്രളയത്തിൽ തകർന്ന നാടിന് ജനകീയ ബജറ്റിന്റെ കൈത്താങ്; കൂട്ടിക്കലിനു കൈത്താങ്ങേകി ജില്ലാ പഞ്ചായത്ത് ബജറ്റ്; വരവ് 119.88 കോടി രൂപ; ചെലവ് 109.33 കോടി

കോട്ടയം: ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിനെ വീണ്ടെടുക്കാൻ അഞ്ചു കോടി രൂപയുടെ സമഗ്ര വികസന പദ്ധതിയുമായി കോട്ടയം ജില്ലാ പഞ്ചായത്ത് ബജറ്റ്. കൂട്ടിക്കൽ ദുരന്തത്തിൽ തകർന്നടിഞ്ഞ റോഡുകളുടെ നവീകരണം, ഗ്രാമീണപാലങ്ങളുടെ വീണ്ടെടുപ്പ്, പ്രാദേശിക കുടിവെള്ള പദ്ധതികളുടെ പുനർനിർമാണം, പശ്ചാത്തല മേഖലയുടെ വീണ്ടെടുപ്പ് ഉൾപ്പെടെ സമഗ്രപദ്ധതിക്കായാണ് അഞ്ചുകോടി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. 119.88 കോടി രൂപ വരവും 109.33 കോടി ചെലവും വരുന്ന മിച്ചബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എസ്. ശരത് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാളിൽ നടന്ന ബജറ്റ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷയായി.

Advertisements

ബജറ്റ് ഒറ്റനോട്ടത്തിൽ
ഹൈസ്‌കൂൾ ഹയർസെക്കൻഡറി സ്‌കൂളുകൾ കേന്ദ്രീകരിച്ച് വളയൻചിറങ്ങര, ബാലുശ്ശേരി സ്‌കൂൾ മാതൃകയിൽ ലിംഗസമത്വ യൂണിഫോം നടപ്പാക്കാൻ ‘ജെൻഡർ ന്യൂട്രൽ കോട്ടയം’ പദ്ധതി- 10 ലക്ഷം
ജില്ലയിലെ നദികളെ കുടിവെള്ള സ്രോതസുകളാക്കാൻ മാലിന്യമുക്തമാക്കുന്ന ബൃഹത് പദ്ധതി ‘നദികൾ നമ്മുടെ കുടിവെള്ളം’. മീനച്ചിലാർ, മണിമലയാർ, മൂവാറ്റുപുഴയാർ നദികളിലെയും 5000 കിലോമീറ്ററിൽ താഴെയുള്ള തോടുകളിലെയും അനധികൃത കൈയേറ്റങ്ങൾ തടഞ്ഞ് ശുചിയാക്കി നീരൊഴുക്ക് സുഗമമാക്കുന്ന പദ്ധതി- ഒരു കോടി


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം മെഡിക്കൽ കോളജിലെത്തുന്ന സാധാരണക്കാരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തുച്ഛമായ നിരക്കിൽ താമസസൗകര്യമൊരുക്കാൻ ഷെൽറ്റർ ഹോം ‘അഭയമായി കോട്ടയം’-ഒരു കോടി
കുറവിലങ്ങാട് സയൻസ് സിറ്റിക്കു സമീപം കെ.എം. മാണി സ്മാരക വിനോദ വിശ്രമ കേന്ദ്രം’തണൽ’ -രണ്ടു കോടി. കുട്ടികളുടെ വിനോദകേന്ദ്രമാകുന്ന കളിയിടങ്ങൾ, ആധുനിക സൗകര്യങ്ങളോട് കൂടിയ താമസ സൗകര്യങ്ങൾ, കംഫർട്ട് സ്റ്റേഷനുകൾ, നൂതന കഫറ്റേരിയ തുടങ്ങി വിവിധോദ്ദേശ വിജ്ഞാന കേന്ദ്രമായി തണൽ പ്രവർത്തിക്കും.
ലൈഫ് ഭവന പദ്ധതി- എട്ടു കോടി
കോടിമതയിൽ ഖാദി ബോർഡിന്റെ സ്ഥലത്ത് ഖാദി ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി ഖാദി വ്യവസായ പാർക്ക്/ടവർ -ഒരു കോടി
ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളുകൾ, ജില്ലാ ആശുപത്രികൾ, ഫാമുകൾ എന്നിവിടങ്ങളിൽ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്ന സൂര്യകിരണം പദ്ധതി- ഒരു കോടി

ശുചിത്വം, മാലിന്യസംസ്‌ക്കരണം, ജലസംരക്ഷണത്തിന് – നാലു കോടി
എല്ലാ പഞ്ചായത്തുകൾക്കും ആംബുലൻസ് ലഭ്യമാക്കാൻ ‘അകലെയല്ല അരികിലുണ്ട് ജീവന്റെ കരുതൽ’ പദ്ധതി- 50 ലക്ഷം
ഗ്രന്ഥശാല സംഘത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഗ്രന്ഥശാലകൾ പുതുക്കി പണിയുന്നതിനും ആധുനിക സൗകര്യം ലഭ്യമാക്കാനും പദ്ധതി- 25 ലക്ഷം
അഞ്ചു താലൂക്കുകളിൽ ആധുനിക വ്യായാമ കേന്ദ്രങ്ങൾ സ്ഥാപിക്കൽ- രണ്ടു കോടി
സ്‌കൂളുകളിൽ സൈബർ സാക്ഷരത പരിപാടി ‘സൈബർ റെസ്‌പോൺസിബിലിറ്റി പ്രോഗ്രാം’- 5 ലക്ഷം
പിന്നാക്കാവസ്ഥയുള്ള ജനവിഭാഗങ്ങളുടെ വികസനത്തിന് ദാരിദ്ര്യലഘൂകരണ പരിപാടി- ഒരു കോടി
ഡയാലിസിസ് കേന്ദ്രങ്ങൾക്കും ഡയാലിസിസ് രോഗികൾക്കും ധനസഹായം നൽകുന്ന സാന്ത്വന കോട്ടയം പദ്ധതി-നാലു കോടി

കുട്ടികൾക്ക് സുരക്ഷയൊരുക്കുന്ന ബാലസൗഹൃദ ജില്ല പദ്ധതി- 5 ലക്ഷം
ജീവിത ശൈലീ രോഗ അവബോധവും ആരോഗ്യ സാക്ഷരതയും പകർന്നു നൽകാൻ ‘ആയുർ ആരോഗ്യമുള്ള കോട്ടയം’ പദ്ധതി- 10 ലക്ഷം
കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്ക് ധനസഹായം നൽകുന്ന ‘കരളുറപ്പോടെ കോട്ടയം’ പദ്ധതി- 10 ലക്ഷം
കുടുബശ്രീയിലെ ഓക്‌സിലറി ഗ്രൂപ്പുകളിലെ വനിതകൾക്കും ജില്ലയിലെ യുവതികൾക്കും സ്വയംതൊഴിൽ പദ്ധതികൾക്കുമായി ധനസഹായം- നാലു കോടി

കുട്ടികൾ, ഭിന്നശേഷിക്കാർ, ഭിന്നലിംഗക്കാർ എന്നിവരുടെ ഉന്നമനത്തിനായി- രണ്ടു കോടി
ഒറ്റപ്പെടൽ അനുഭവിക്കുന്ന വയോജനങ്ങൾക്ക് ആശ്വാസം പകരാൻ എല്ലാ പഞ്ചായത്തിലും വയോ ക്ലബ് ‘വയോജനം വരദാനം പദ്ധതി’ -രണ്ടു കോടി
പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം- ഒരു കോടി
പട്ടികജാതി, പട്ടികവർഗക്കാർക്ക് വിദേശജോലിക്ക് ധനസഹായം-50 ലക്ഷം
ജില്ലയിലെ ആരാധനാലയങ്ങളെ ഒറ്റ സർക്യൂട്ടായി വികസിപ്പിച്ച് പൈതൃക ടൂറിസം വികസന സാധ്യതകളെ ഉപയോഗപ്പെടുത്താൻ പിൽഗ്രിം ടൂറിസം സർക്യൂട്ട് പദ്ധതി- 10 ലക്ഷം
പാലിയേറ്റീവ് പരിചരണം- 50 ലക്ഷം
എസ്.എസ്.കെ. വിഹിതം- ഒരു കോടി
അങ്കണവാടി പോഷകാഹാരം- 50 ലക്ഷം
കുടുംബശ്രീ സംരംഭങ്ങൾക്ക് റിവോൾവിംഗ് ഫണ്ട്- 50 ലക്ഷം

ജില്ലാപഞ്ചായത്തിനു കീഴിലുള്ള സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനം -ഏഴു കോടി
മണർകാട് റീജണൽ പൗൾട്രീഫാം -അഞ്ചു കോടി
ജില്ലയിലെ വിവിധ കൃഷി ഫാമുകൾ -അഞ്ചു കോടി
കോട്ടയം ജനറൽ ആശുപത്രി -അഞ്ചു കോടി
ജില്ലാ ആയുർവേദ ആശുപത്രി -മൂന്നു കോടി
ജില്ലാ ഹോമിയോ ആശുപത്രി -രണ്ടു കോടി
ക്ഷീര-മൃഗസംരക്ഷണ വികസനം- ഒരു കോടി
മത്സ്യകൃഷി- അഞ്ചു ലക്ഷം
കയർവ്യവസായം- 10 ലക്ഷം
വെള്ളപ്പൊക്ക നിവാരണം- 50 ലക്ഷം
എച്ച്.ഐ.വി. ബാധിതരുടെ കുട്ടികൾക്ക് സ്‌കോളർഷിപ്പ്-15 ലക്ഷം
പ്രകൃതി സംരക്ഷണം മലയോര സുരക്ഷയുള്ള കോട്ടയം, സ്പോർട്സ്, യുവജനക്ഷേമം, പകർച്ചവ്യാധി നിയന്ത്രണം- 20 ലക്ഷം വീതം
അഗതി ആശ്രയ പദ്ധതി- 10 ലക്ഷം

സമത്വപൂർണമായ ലിംഗാധിഷ്ഠിത കാഴ്ചപ്പാടുകളിൽ അവബോധം സൃഷ്ടിക്കാൻ ജെൻഡർ ന്യൂട്രൽ കോട്ടയം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സക്ൂളുകൾ കേന്ദ്രീകരിച്ച് വിപുലമായ പ്രചരണ പരിപാടികൾ നടത്തും.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.എസ്. പുഷ്പമണി, ജെസി ഷാജൻ, റ്റി.എൻ. ഗിരീഷ്‌കുമാർ, മഞ്ജു സുജിത്ത്, സെക്രട്ടറി ഇൻ ചാർജ് മേരി ജോൺ, ജില്ലാ പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

Hot Topics

Related Articles