ചങ്ങനാശ്ശേരി : അഞ്ചുവിളക്കിന്റെ നാടായ ചങ്ങനാശ്ശേരിയിൽ ക്രിക്കറ്റ് പൂരത്തിന് കൊടിയേറുന്നു.ടൗൺ സിസി ചങ്ങനാശ്ശേരിയുടെ നേതൃത്വത്തിൽ ടൗൺ സിസി പ്രീമിയർ ലീഗിന് സെപ്റ്റംബർ 12 വെള്ളിയാഴ്ച തുടകമാകും. സെപ്റ്റംബർ 12 മുതൽ ആരംഭിക്കുന്ന ക്രിക്കറ്റ് മത്സരങ്ങൾ സെപ്റ്റംബർ 14 ഞായറാഴ്ച സമാപിക്കും. മത്സരങ്ങൾ എല്ലാം ചങ്ങനാശ്ശേരി പുത്തൂർപള്ളി ജുമാ മസ്ജിദ് മൈതാനിയിൽ നടക്കും.കേരള ടെന്നീസ് ബോൾ ക്രിക്കറ്റിലെ തന്നെ പ്രഗത്ഭരായ 16 ക്ലബ്ബുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ കേരള ടെന്നീസ്ബോൾ ക്രിക്കറ്റിലെ 32 ഓളം പ്രമുഖ താരങ്ങളും അണിനിരക്കും.
Advertisements