ഉടുമ്പൻ ചോല കുടുംബാരോഗ്യ കേന്ദ്രത്തിൽ നവീകരിച്ച ലാബിൻ്റെയും മൾട്ടിമീഡിയ കോൺഫറൻസ് ഹാളിൻ്റെയും ഉദ്ഘാടനം നടത്തി

ഇടുക്കി : ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി ഉടുമ്പൻ ചോല കുടുംബാരോഗ്യ കേന്ദ്രത്തിൽ നവീകരിച്ച ലാബിൻ്റെയും മൾട്ടിമീഡിയ കോൺഫറൻസ് ഹാളിൻ്റെയും ഉദ്ഘാടനവും സബ് സെൻ്ററുകൾക്ക് അനുവദിച്ച ലാപ്ടോപ്പുകളുടെ വിതരണവും ബഹു ഉടുമ്പൻചോല എം.എൽ എ എം.എം മണി അവർകൾ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ സജികുമാർ അദ്ധ്യക്ഷത വഹിച്ചു.

Advertisements

അതി നുതന മായ 3 ലാബ് ഉപകരണങ്ങൾ ലഭ്യമാക്കിയതിലൂടെ ജില്ലാ , താലൂക്ക് ആശുപത്രികളിലും നഗര പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളിലും ലഭ്യമായിരുന്ന നിരവധി പരിശോധനകൾ സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലഭിക്കുന്നതാണ്. കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ എല്ലാ സബ് സെൻ്ററുകളിലും ഇൻ്റർനെറ്റ് സംവിധാനത്തോടെ ലാപ്ടോപ്പുകൾ ലഭ്യമാക്കിയതിലൂടെ
വിദൂര മേഖലയിലും ഡിജിറ്റൽ ഹെൽത്ത് ൻ്റെ സേവനങ്ങൾ ലഭിക്കുന്നതാണ്. ടെലിമെഡിസിൻ, ഇഹെൽത്ത്, തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങളും സബ് സെൻറുകളിൽ കൂടുതൽ കാര്യക്ഷമമായി നടത്താൻ കഴിയുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലയിലെ തന്നെ മികച്ച കുടുംബാരോഗ്യ കേന്രങ്ങളിൽ ഒന്നായി ഉടുമ്പൻചോല യെ ഉയർത്തുന്നതിന് മുൻകൈയടുത്ത ഉടുമ്പൻ പോല എം.എൽ എ എം.എം മണി അവർകളെ യോഗത്തിൽ ആദരിക്കുകയും ചെയ്തു.

യോഗത്തിൽ മെഡിക്കൽ ആഫീസർ ഡോ: അനീറ്റ ടോം സ്വാഗതം ആശംസിക്കുകയും ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ രതീഷ് കെ ജി നന്ദി അറിയിക്കുകയും ചെയ്തു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ആശ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles