കൊത്തല ഗവൺമെന്റ് വി.എച്ച്.എസ്.എസിൽ നേത്ര പരിശോധന ക്യാമ്പും സൗജന്യകണ്ണട വിതരണവും നടത്തി

കൊത്തല ഗവൺമെന്റ് വി.എച്ച്.എസ്.എസ് നാഷണൽ സർവീസ് സ്കീമിന്റെയും പാമ്പാടി ലയൺസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഐ മൈക്രോസ് സർജറി ആൻഡ് ലേസർ സെന്റർ (അമിത ഐ കെയർ തിരുവല്ല) ന്റെ സഹകരണത്തോടെ ഗവൺമെന്റ് വിഎച്ച്എസ്എസ്, കോത്തല സ്കൂളിൽ വച്ച് നേത്ര പരിശോധന ക്യാമ്പും സൗജന്യകണ്ണട വിതരണവും നടത്തി.

Advertisements

ഏകദേശം 180 കുട്ടികളും 21 മുതീർന്നവരും ക്യാമ്പിൽ പങ്കെടുത്തു. പിടിഎ പ്രസിഡന്റ് കെ കെരഞ്ജിത് അധ്യക്ഷത വഹിച്ചു. റസീന എസ് സ്വാഗതവും നിഷാ സുനിൽ ജേക്കബ് കുര്യൻ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനവും നടത്തി. ക്യാമ്പ് വിശദീകരണം ഡോക്ടർ വർഗീസ് എബ്രഹാം നടത്തി സ്കൂൾ എച്ച് എം ബി കൃഷ്ണകുമാർ, സ്കൂൾ ലീഡർ നിച്ചൽ എന്നിവർ ആശംസകൾ അർപ്പിച്ചു പ്രോഗ്രാം ഓഫീസർസ്മിത വിനോദ് നന്ദി ആശംസിച്ചു.

Hot Topics

Related Articles