കോട്ടയം: കോട്ടയം തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവം സെപ്റ്റംബർ 12 മുതൽ 14 വരെ നടക്കും. ക്ഷേത്രം തന്ത്രി പെരിഞ്ചേരി മന വാസുദേവൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. സെപ്റ്റംബർ 12 വെള്ളിയാഴ്ച പുലർച്ചെ നാലിന് പള്ളിയുണർത്തൽ അഭിഷേകം മലർനിവേദ്യം ഗണപതിഹോമം എന്നിവ നടക്കും. രാവിലെ എട്ടിന് അഷ്്ടമി രോഹിണി മഹോത്സവത്തിന് ക്ഷേത്രം മേൽശാന്തി വിഷ്ണു നമ്പൂതിരി ഭദ്രദീപം തെളിയിച്ച് സമാരംഭം കുറിയ്ക്കും. തുടർന്ന് പുരാണ പാരായണം, ജ്ഞാനപ്പാന പാരായണം, എന്നിവ നടക്കും. ഉച്ചയ്ക്ക് 11.30 ന് ക്ഷേത്രത്തിൽ പ്രസാദമൂട്ട് നടക്കും. വൈകിട്ട് ആറരയ്ക്ക് ദീപാരാധന, തുടർന്ന് ഭജന.
സെപ്റ്റംബർ 13 ന് രാവിലെ എട്ടിന് പുരായണ പാരായണം. ഒൻപതിന് നാരായണീയ പാരായണം. 10 ന് ഭജന. അഞ്ചിന് പുരാണ പാരായണം. വൈകിട്ട് ആറരയ്ക്ക് ദീപാരാധന, ഏഴിന് സംഗീതനൃത്ത സന്ധ്യ. ജന്മാഷ്ടമി ദിവസമായ സെപ്റ്റംബർ 14 ന് പുലർച്ചെ നാലിന് പള്ളിയുണർത്തൽ. തുടർന്ന് ഗണപതിഹോമം, ഉഷപൂജ, പ്രസന്നപൂജ, നവകം, പഞ്ചഗവ്യം. ഉച്ചപൂജ, ദീപാരാധന, വൈകിട്ട് എട്ടിന് അത്താഴ പൂജ എന്നിവ നടക്കും. വൈകിട്ട് എട്ടിന് ക്ഷ്ത്രത്തിൽ നാരായണ പാരായണം നടക്കും. പത്ത് മുതൽ ഭക്തിഗാനസുധന. 12 ന് ജന്മാഷ്ടമി പ്രസാദമൂട്ട് , രാത്രി 12 ജന്മാഷ്ടമി പൂജയും നടക്കും.