രാത്രിയിൽ വിവിധ അപകടങ്ങൾ : മൂന്ന് പേർക്ക് പരിക്ക്

പാലാ : രാത്രിയിലുണ്ടായ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളജ് വിദ്യാർത്ഥികളായ ചെന്നൈ സ്വദേശി ഭാരത് ( 21), ബെം​ഗളൂരു സ്വദേശി ജെറിൻ ( 20) എന്നിവർക്ക് പരുക്കേറ്റു.പാലാ ചെത്തിമറ്റത്തിനു സമീപമായിരുന്നു അപകടം. ചേർപ്പുങ്കൽ ഭാ​ഗത്ത് വച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ചേർപ്പുങ്കൽ സ്വദേശി സന്ധ്യയ്ക്ക് ( 34) പരുക്കേറ്റു.

Advertisements

Hot Topics

Related Articles