കോട്ടയം :ഈ മാസം 11ന് നടക്കേണ്ട എം.ജി യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ് യാതൊരുവിധ കാരണവും കൂടാതെ മാറ്റിവെക്കാൻ ഇടയായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു ജില്ലാ പ്രസിഡൻ്റ് കെ എസ് നൈസാം പരാതി നൽകി. വിവിധ കോളേജുകളിൽ നിന്നുള്ള യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരുടെ മത്സരിക്കുവാനും വോട്ട് ചെയ്യുവാനുമുള്ള ജനാധിപത്യ അവകാശത്തെ അട്ടിമറിക്കുന്ന രീതിയിലും അവരെ ഭീഷണിപ്പെടുത്തി എസ്.എഫ്.ഐ നടത്തുന്ന തീരുമാനത്തിന് സർവകലാശാല അധികാരികൾ കൂട്ടുനിൽക്കുന്ന സാഹചര്യം തിർത്തും അപലപനീയവും പ്രതിഷേധാർഹവുമാണ്. ഈ വിഷയത്തിൽ എത്രയും വേഗം തീരുമാനമെടുത്തു കൊണ്ട് ചട്ടവിരുദ്ധമായി തിരഞ്ഞെടുപ്പ് മാറ്റിയതിന്റെ കാരണം വ്യക്തമാക്കണം. ഉടൻ തന്നെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെഎസ്‍യു കോട്ടയം ജില്ല പ്രസിഡന്റ് കെ എൻ നൈസാം, സംസ്ഥാന കൺവീനർമ്മാരായ സെബാസ്റ്റ്യൻ ജോയ്,പ്രിയ സിപി തുടങ്ങിയവർ എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർക്ക് പരാതി.
എംജി യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു ; മുന്നറിയിപ്പില്ലാതെ തിരഞ്ഞെടുപ്പ് മാറ്റി വച്ചതിന് എതിരെ പരാതിയുമായി കെ എസ് യു
