ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ സെപ്റ്റംബർ 15 മുതൽ 19 കായിക മാമാങ്കം

പാലാ : ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ സെപ്റ്റംബർ 15 മുതൽ 19 വരെ അഞ്ചു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വോളിബോൾ – ഫുട്‌ബോൾ – ബാഡ്മിന്റൺ ഇന്റർ കോളേജിയേറ്റ് മത്സരങ്ങളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ സെപ്റ്റംബർ 15 തിങ്കളാഴ്ച രാവിലെ 9.00 മണിക്ക് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിന്റെ വെച്ച് നിർവഹിക്കും.

Advertisements

35-ാം മത് ബിഷപ്പ് തറയിൽ മെമ്മോറിയൽ ഇന്റർ കോളേജിയേറ്റ് പുരുഷ വോളിബോൾ ടൂർണ്ണമെന്റ്. 34-ാം മത് സിസ്റ്റർ ഗോരേത്തി മെമ്മോറിയൽ ഇന്റർ കോളേജിയേറ്റ് വനിത വോളിബോൾ ടൂർണ്ണമെന്റ്, 18-ാം മത് ബിഷപ്പ് കുന്നശ്ശേരി പൗരോഹിത്യ സുവർണ്ണ ജൂബിലി മെമ്മോറിയൽ ഇന്റർ കോളേജിയേറ്റ് ഫുട്‌ബോൾ ടൂർണ്ണമെന്റ്, 10-ാം മത് ഗോൾഡൻ ജൂബിലി മെമ്മോറിയൽ ഇന്റർ കോളേജിയേറ്റ് ബാഡ്മിന്റൺ ടൂർണ്ണമെന്റ് എന്നീ മത്സരങ്ങൾ അടങ്ങിയ ടൂർണ്ണമെന്റ് കായിക പ്രേമികളെ ആവേശത്തിലാഴ്ത്തും എന്നത് നിസ്തർക്കമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഹാത്മാഗാന്ധി, കേരള, കാലിക്കറ്റ്, കണ്ണൂർ യൂണിവേഴ്സിറ്റികളിലെ മികച്ച പുരുഷ-വനിത ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കും. വോളിബോൾ മത്സരങ്ങളുടെ സമാപനം 17-ാം തിയതി രാവിലെ 11.30 നും ഫുട്ബോൾ – ബാഡ്മിന്റൺ മത്സരങ്ങളുടെ സമാപനം 19 -ാം തിയതി രാവിലെ 10.30 നും നടക്കുന്നതാണ്.

കോളേജ് മാനേജർ റെവ. ഫാ. അബ്രഹാം പറമ്പേട്ട്, പാലാ ഡി വൈ എസ് പി കെ സദൻ, വോളിബോൾ മുൻ ദേശീയതാരവും ഉഴവൂർ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയുമായ എസ്.എ മധു. പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ എന്നിവർ വിവിധ ചടങ്ങുകളിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

Hot Topics

Related Articles