നരേന്ദ്രമോദിയുടെ 75-ാം ജന്മദിനം; രണ്ടാഴ്ച നീളുന്ന പരിപാടിയുമായി ബി ജെ പി

കോട്ടയം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ‘സ്വദേശി’, ‘ആത്മനിർഭർ ഭാരത്’ എന്നീ പ്രമേയങ്ങളിലൂന്നിയുള്ള രണ്ടാഴ്ച നീളുന്ന പരിപാടിയുമായി ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന സേവാ പാക്ഷികത്തിൻ്റെ സംസ്ഥാന ശില്പശാല കോട്ടയം വെസ്റ്റ് ജില്ലാ ഓഫീസിൽ നടന്നു.

Advertisements

ബിജെപി മേഖലാ പ്രസിഡന്റ് എൻ. ഹരി അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് സി കൃഷ്ണകുമാർ, സംസ്ഥാന സെക്രട്ടറിമാരായ രേണു സുരേഷ് , പന്തളം പ്രതാപൻ,കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് ലിജിൻ ലാൽ എന്നിവർ സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബിജെപിയുടെ സംസ്ഥാനത്തെ 30 സംഘടന ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആളുകൾ ശിൽപശാലയിൽ പങ്കെടുത്തു. 17-ന് ആരംഭിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് വരെ നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ‘സേവ പഖ്വാഡ’ എന്ന പേരിലായിരിക്കും പരിപാടി. കേന്ദ്രസർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനസർക്കാരുകളും ഒട്ടേറെ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി ‘സ്വദേശി’, ‘ആത്മനിർഭർ ഭാരത്’ എന്നിവയെ സംഘടന പ്രോത്സാഹിപ്പിക്കും. ദീൻ ദയാൽ ഉപാധ്യായയുടെ ജന്മവാർഷികം സെപ്റ്റംബർ 25-നും മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മവാർഷികം ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിനുമാണ്. ഇവകൂടി കണക്കിലെടുത്താണ് ആഘോഷപരിപാടികൾ ഒരുക്കിയിരിക്കുന്നത്. തദ്ദേശീയ ഉത്പന്നങ്ങളുടെ പ്രചാരം ലക്ഷ്യമിട്ടുള്ള പ്രദർശനം, ‘വികസിത് ഭാരത്’ എന്ന വിഷയത്തിൽ ചിത്രരചനാ മത്സരം, വൃക്ഷത്തൈ നടൽ, രക്തദാനം, ആരോഗ്യപരിശോധനാ ക്യാമ്പുകൾ, ശുചീകരണയജ്ഞം തുടങ്ങിയവ പരിപാടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Hot Topics

Related Articles