“സുപ്രീം കോടതിയുടെ അതീവ സുരക്ഷാ മേഖലകളിൽ ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും പാടില്ല”; ജീവനക്കാർക്കും മാധ്യമ പ്രവർത്തകർക്കും പ്രത്യേക നിർദേശം നൽകി സുപ്രീംകോടതി

ദില്ലി: സുപ്രീം കോടതിയുടെ അതീവ സുരക്ഷാ മേഖലകളിൽ ഫോട്ടോകൾ എടുക്കുന്നതും സോഷ്യൽ മീഡിയ റീലുകൾ ചിത്രീകരിക്കുന്നതും നിരോധിച്ച് സുപ്രീംകോടതി. അഭിമുഖങ്ങളോ, ലൈവുകളോ നൽകാൻ താരതമ്യേന സുരക്ഷാ പ്രശ്നങ്ങൾ കുറവുള്ള പുൽത്തകിടിയുള്ള ഭാ​ഗങ്ങൾ തെരഞ്ഞെടുക്കണമെന്നും മാധ്യമ പ്രവ‌‌ർത്തക‌രോട് ആവശ്യപ്പെട്ടു. സെപ്റ്റംബർ 10 ന് പുറപ്പെടുവിച്ച സർക്കുലറിൽ ആണ് നി‌ർദേശമുള്ളത്. 

Advertisements

ഔദ്യോഗിക ഉപയോഗത്തിനൊഴികെ, അതീവ സുരക്ഷാ മേഖലകളിൽ ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കുമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. വീഡിയോഗ്രഫി, റീലുകളുടെ ചിത്രീകരണം എന്നിവക്ക് ഉപയോ​ഗിക്കുന്ന ക്യാമറ, ട്രൈപോഡ്, സെൽഫി-സ്റ്റിക്ക് തുടങ്ങിയ ഉപകരണങ്ങൾക്ക് അതീവ സുരക്ഷാ മേഖലകളിൽ നിയന്ത്രണമേ‌ർപ്പെടുത്തുമെന്നാണ് സ‌ർക്കുലറിൽ പ്രതിപാദിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഭിഭാഷക‌ർ, കക്ഷി, ഇന്റേൺ അല്ലെങ്കിൽ ലോ ക്ലർക്ക് എന്നിവ‌ർ ഇത് തെറ്റിച്ചാൽ ബാർ കൗൺസിൽ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് നിയമലംഘകർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി പുറത്തിറക്കിയ സ‌ർക്കുലറിൽ പറയുന്നു. അതേ സമയം, മാധ്യമപ്രവർത്തകർ ഈ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചാൽ, കോടതിയുടെ അതീവ സുരക്ഷാ മേഖലകളിലേക്ക് ഒരു മാസത്തേക്ക് അവരുടെ പ്രവേശനത്തിന് വിലക്കേ‌ർപ്പെടുത്താമെന്നും കോടതി. ഈ മേഖലകളിൽ ഏതെങ്കിലും വ്യക്തികളോ, സ്റ്റാഫ് അം​ഗങ്ങളോ, അഭിഭാഷകരോ നിയമ ലംഘനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അത് തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് അവകാശമുണ്ടെന്നും സ‌ർക്കുലറിൽ പറയുന്നു.

Hot Topics

Related Articles