മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ശുപാർശകൾക്ക് മുൻഗണന, സാധാരണ രോഗികൾക്ക് അവഗണന ,പ്രതിഷേധവുമായി എം.എസ് എഫ്

ആർപ്പൂക്കര: കാർഡിയോളജി വിഭാഗം അടക്കം മെഡിക്കൽ കോളേജിൽ ഒ.പികളിൽ എത്തുന്ന രോഗികളിൽ ജീവനക്കാരായ നേഴ്‌സുമാരുടെയും, ഇതര ജോലിക്കാരുടെയും ശുപാർശയോടെ എത്തുന്നവർക്ക് മുൻഗണന നൽകുകയും, ദൂരസ്ഥലങ്ങളിൽ നിന്നു പോലും എത്തുന്ന പാവപ്പെട്ട രോഗികൾ അടക്കമുള്ളവർക്ക് ചികിത്സക്ക് ഡോക്ടറെ കാണാൻ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട സാഹചര്യമാണുള്ളതെന്നും, നിരവധി രോഗികൾ അവരുടെ സാഹചര്യം പറഞ്ഞ് പരാതിപ്പെട്ടതായും , അതിനെതിരെ ശക്തമായ പ്രതിഷേധം ഏറ്റുമാനൂർ എം.എസ്.എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുമെന്നും എം.എസ്.എഫ് ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് സഹീദ് മാനത്തുകാടൻ പറഞ്ഞു.

Advertisements

നിരവധി രോഗികൾ മണിക്കൂറുകളോളം ഡോക്ടറെ കാണാൻ ചീട്ടുമെടുത്ത് കാത്ത് നിൽക്കുമ്പോഴാണ് ഇത്തരം പിൻവാതിൽ ചികിത്സകൾ നടക്കുന്നത്. കാർഡിയോളജി വിഭാഗത്തിലടക്കം നേഴ്‌സുമാരും, ജീവനക്കാരും ബന്ധുക്കളെയും നാട്ടുകാരെയും സഹായിക്കാൻ ഇറങ്ങുമ്പോൾ ഇതര ജില്ലകളിൽ നിന്ന് മണിക്കൂറുകളോളം സഞ്ചരിച്ച് മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾ ഇവിടെ അവഗണന നേരിടുന്ന അവസ്ഥയാണ്. മെഡിക്കൽ കോളേജ് അധികൃതരും , ഭരണ സംവിധാനങ്ങളും ഇത്തരം പ്രവണതകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Hot Topics

Related Articles