കോട്ടയം അതിരമ്പുഴ മുണ്ടുവേലിപ്പടിയിൽ ബില്ല് ചെയ്തതായി തെറ്റിദ്ധരിച്ച് റേഷൻ വ്യാപാരിക്ക് മർദ്ദനം

കോട്ടയം : കോട്ടയം അതിരമ്പുഴ മുണ്ടുവേലിപ്പടിയിൽ റേഷൻ വ്യാപാരിയെ കടയിൽ കയറി മർദ്ദിച്ചതായി പരാതി.കോട്ടയം അതിരമ്പുഴ സ്വദേശി തോമസ് കെ.സിയെ ആണ് കടയിലെ കാർഡുകാരൻ കൂടിയായ വ്യക്തി അക്രമിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. ഇന്ന് രാവിലെ റേഷൻ കടയിൽ എത്തി സാധനം വാങ്ങി പോയ വ്യക്തിയാണ് വൈകുന്നേരത്തോടെ കടയിൽ എത്തി മർദ്ദിച്ചത്.

Advertisements

മണ്ണെണ്ണയോടെപ്പം തനിക്ക് വേണ്ടാത്ത അരി എന്തിന് ബില്ല് ചെയ്തു എന്ന് ചോദിച്ചാണ് ഇയാൾ വ്യാപാരിയെ ആക്രമിച്ചത്. തലയ്ക്കും ദേഹത്തും പരിക്കുപറ്റിയ തോമസ് കെ.സി കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റാണ്.അകാരണമായി റേഷൻ വ്യാപാരിയെ മർദ്ദിച്ച വ്യക്തിക്കെതിരെ പോലിസ് കർശന നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോട്ടയം താലൂക്ക് പ്രസിഡൻ്റ് ജിമ്മി തോമസ് ജനറൽ സെകട്ടറി അരവിന്ദ് പി.ആർ എന്നിവർ ആവശ്യപ്പെട്ടു

Hot Topics

Related Articles