മുറികൂടിപ്പച്ച ലോകം കീഴടക്കുന്നു ; ആഴത്തിലുള്ള മുറിവ് പോലും വേഗം കരിയും ; വൻ വില

പാലോട്: നാട്ടില്‍പുറങ്ങളില്‍ മുറിവുണങ്ങാൻ ഉപയോഗിക്കുന്ന സസ്യമാണ് സ്ട്രോബലാന്തസ് ആള്‍ട്ടർനേറ്റ എന്ന ശാസ്ത്രനാമമുള്ള മുറികൂടിപ്പച്ച.ഇല പിഴിഞ്ഞെടുത്ത സത്ത് മുറിവില്‍ പുരട്ടി കെട്ടിവച്ചാല്‍ ആഴത്തിലുള്ള മുറിവ് പോലും വേഗം കരിയും. ഇതിലടങ്ങിയിരിക്കുന്ന “ലൂപ്പിയോള്‍” എന്ന ഘടകമാണ് ഇതിന് കാരണമെന്നാണ് കരുതിയത്. എന്നാല്‍ “ആക്ടിയോസിഡ്” എന്ന സംയുക്തമാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയിരിക്കുകയാണ് ജവഹർലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാർഡനിലെ സെന്റർ ഒഫ് എക്സലൻസ് ഫൈറ്റോ കെമിക്കല്‍ നാനോ ടെക്നോളജിയിലെ ഗവേഷകർ.

Advertisements

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ശ്രേഷ്ഠ പദ്ധതി വഴി മുറിവുണക്കുന്ന ‘പാഡ്’ വികസിപ്പിച്ചു. മുറികൂടിപ്പച്ചയില്‍ വലിയ തോതില്‍ കാണുന്ന ‘ആക്ടിയോസിഡ്’ സംയുക്തത്തിന് രാജ്യാന്തര വിപണിയില്‍ മില്ലിഗ്രാമിന് 4500 മുതല്‍ 6000 രൂപ വരെയാണ് വില.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാഡിലെ നേർത്ത നാനോ ഫൈബർ പാളി വേഗത്തില്‍ മുറിവുണക്കും. ഇതില്‍ ആക്ടിയോസിഡും ആന്റിബയോട്ടിക്കായ നിയോമൈസിൻ സള്‍ഫേറ്റും അടങ്ങിയിട്ടുണ്ട്. ദുർഗന്ധമില്ലാതാക്കുകയും സൂക്ഷ്മാണുക്കളുടെ വളർച്ച തടയുകയും ചെയ്യും. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. പാഡിന് പേറ്റന്റ് നേടാൻ ശ്രമം തുടങ്ങിയതായി ഗവേഷകരായ ഡോ.വി.ഗായത്രി,ഡോ.എസ്.അജികുമാരൻ നായർ,ഡോ.ബി.സാബുലാല്‍,നീരജ്.എസ്.രാജ്,ഡോ.വി. അരുണാചലനം എന്നിവരറിയിച്ചു.

Hot Topics

Related Articles