ഫോട്ടോ:കേരള സർക്കാർ നടപ്പിലാക്കുന്ന ഭിന്നശേഷി സൗഹ്യദ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വിമ്മിംഗ് തെറാപ്പി കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയ കുട്ടികൾക്കായി വേമ്പനാട്ട് കായലിൽ ലോക റെക്കാർഡിനായി നടത്തിയ നീന്തൽ മത്സരത്തിൽ കായൽ വിജയകരമായി നീന്തിക്കടന്ന കുരുന്നുകൾ മോൻസ് ജോസഫ് എം എൽ എ സംഘാടകർ എന്നിവർക്കൊപ്പം
വൈക്കം: കേരള സർക്കാർ നടപ്പിലാക്കുന്ന ഭിന്നശേഷി സൗഹ്യദ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വിമ്മിംഗ് തെറാപ്പി കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയ കുട്ടികൾക്കായി വേമ്പനാട്ട് കായലിൽ ലോക റെക്കാർഡിനായി നീന്തൽ മത്സരം സംഘടിപ്പിച്ചു.
കേരളത്തിൽ ആദ്യമായാണ് ഭിന്നശേഷിയുള്ള 10 കുട്ടികൾ വേൾഡ് റെക്കോർഡ് സ്വിമ്മിംഗ് നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജലദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുകയും ഭിന്നശേഷിക്കാരെ സമൂഹത്തിൻ്റെ മുഖ്യ ധാരയിലെത്തിക്കുന്നതിനാണ് മത്സരം നടത്തിയതെന്ന് അക്കാഡമി അധികൃതർ പറഞ്ഞു. കേരളത്തിലെ ദുരന്തനിവാരണ പരിശീലന പ്രവർത്തനങ്ങളിലും വിദഗ്‌ധ സേവനം ചെയ്യുന്നവരുടെ പാനലാണ് ജീവൻ രക്ഷാ സ്വിമ്മിംഗ് അക്കാഡമി.
എമർജിങ് വൈക്കവും ജെ ആർ എസ് അക്കാഡമിയും സംയുക്തമായി സുരക്ഷാ മുൻകരുതലുകൾ പാലിച്ചു വേമ്പനാട്ട് കായലിൽ നടത്തിയ നീന്തൽ ഇന്നലെ രാവിലെ 7:30 ന് അമ്പലക്കടവിൽ നിന്ന് ആരംഭിച്ച് വൈക്കം ബീച്ചിൽ സമാപിച്ചു.
മൂന്നര വയസുകാരി മുതൽ 10 വയസുകാരൻ വരെ മത്സരത്തിൽ പങ്കെടുത്തു.
എ.മനാഫിൻ്റെ അധ്യക്ഷതയിൽ നടന്ന അനുമോദനയോഗം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ചീഫ് കോ-ഓർഡിനേറ്റർ അബ്ദുൾ കലാം ആസാദ്,ചലച്ചിത്രപിന്നണിഗായകൻ ദേവാനന്ദ് അബ്ദുൾ കലാം ആസാദ്, കെ എം എ സലിം, ഫാ. അലൻ, ഷാൻ്റി എം ബാബു, എ. ഷാഹുൽ ഹമീദ്, റിട്ട ഫയർ ഓഫീസർ ടി.ഷാജികുമാർ, നീന്തൽ പരിശീലകൻ ബിജുതങ്കപ്പൻ, ജെൻസിഅജി, അഭിലാഷ് രഘുനാഥൻ തുടങ്ങിയവർ സംബന്ധിച്ചു.