ഫോട്ടോ: വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ സംഘടിപ്പിച്ച നായർ മഹാസമ്മേളനത്തിന് വൈസ് പ്രസിഡൻ്റ് എം. സംഗീത കുമാർ ദീപം തെളിയിക്കുന്നു
വൈക്കം:
ഒരു വ്യാഴവട്ടത്തിന് ശേഷം വൈക്കത്ത് നടന്ന നായർ മഹാസമ്മേളനം സമാപിച്ചു. ക്ഷേത്ര നഗരിക്ക് സിന്ദൂരം ചാർത്തി തങ്ക വർണ്ണ പതാകകൾ ഉയർന്ന് പൊങ്ങിയ സാംസ്കരിക ഘോഷയാത്ര എൻ എസ്എസിന്റെ സംഘാടക ശക്തി വെളിവാക്കുന്നതായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈക്കം താലൂക്ക് എൻ.എസ് എസ് യൂണിയന്റെ നേതൃത്വത്തിൽ
ഒരു വർഷമായി നടത്തിവരുന്ന മന്നം നവോത്ഥാന സൂര്യൻ എന്ന പരിപാടിയുടെ സമാപനവും നവതി ആഘോഷങ്ങളുടെ ആരംഭവും കുറിച്ചു നടന്ന മഹാ സമ്മേളനത്തിൽ യൂണിയനിലെ 14 മേഖലകളിലെ 97 കരയോഗങ്ങളിൽ നിന്നും 25000 അംഗങ്ങൾ പങ്കെടുത്തു.
മേഖലകളിൽ നിന്നും വന്ന അംഗങ്ങൾ വൈക്കം വലിയ കവലയിൽ സംഗമിച്ചതോടെ സാംസ്കാരിക ഘോഷയാത്ര ആരംഭിച്ചു.
വലിയ കവലയിലെ മന്നം പ്രതിമയിൽപു ഷ്പാർച്ചനക്കു ശേഷം നടന്ന ഘോഷയാത്രക്ക് യൂണിയൻ പ്രസിഡൻ്റ് പി.ജി, എം. നായർ കാരിക്കോട് ,വൈസ് പ്രസിഡൻ്റ് പി. വേണുഗോപാൽ, സെക്രട്ടറി അഖിൽ ആർ. നായർ , ഇൻസ്പക്ടർ എസ്. മുരുകേശ്, ഭാരവാഹികളായ പി.എൻ. രാധ കൃഷ്ണൻ ,എസ് മധു , അനിൽ കുമാർ ആര്യപ്പള്ളിൽ, എൻ.ജി, ബാലചന്ദ്രൻ , ബി, ജയകുമാർ ,എസ്. യു ,കൃഷ്ണകുമാർ എൻ, മധു, രാധിക ശ്യം , കെ.ജയലക്ഷമി, കെ.ബി.ഗിരിജ കുമാരി, മീര മോഹൻദാസ് എന്നിവർ നേതൃത്വം നല്കി.
വൈക്കം, ഉദയനാപുരം, ചെമ്പ്, മറവൻതുരുത്ത്, ടി.വി.പുരം, തലയാഴം, വെച്ചൂർ കല്ലറ, മാഞ്ഞൂർ , കടുത്തുരുത്തി, ഞീഴൂർ ,മുളക്കുളം വെള്ളൂർ, തലയോലപറമ്പ് മേഖലകൾ ക്രമമനുസരിച്ച് ഘോഷയാത്രയിൽ അണിചേർന്നു.
ഘോഷയാത്രയുടെ മുമ്പിൽ അനൗൺസ്മെന്റ് വാഹനവും പഞ്ചവാദ്യവും അതിന് പിന്നിലായി യൂണിയൻ ഭാരവാഹികളും അണിനിരന്നു . വടക്കേ നട ,പടിഞ്ഞാറെ നട ,കച്ചേരി കവല ബോട്ട് ജട്ടി വഴി ബീച്ചു മൈതാനിയിൽ പ്രവേശച്ച ഘോഷയാത്രക്ക് വാദ്യമേളങ്ങളും , നിശ്ചല ദൃശ്യങ്ങളും , കലാരൂപങ്ങളും നിലക്കാവടി കളും അകമ്പടിയായി. സാംസ്കാരിക ഘോഷയാത്ര ബീച്ച് മൈതാനിയിൽ പ്രവേശിച്ചതോടെ മഹാ സമ്മേളനം ആരംഭിച്ചു. എൻഎസ്എസ് വൈസ് പ്രസിഡൻ്റ് എം. സംഗിത കുമാർ ഉദ്ഘാടനം ചെയ്തു.
സമൂഹത്തിലെ അധസ്ഥിത വിഭാഗങ്ങൾക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങൾ നേടിയെടുക്കാൻ ശക്തമായ പോരാട്ടമാണ് സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ നടത്തിയതെന്ന് എൻ എസ് എസ് വൈസ് പ്രസിഡണ്ട് എം സംഗീത് കുമാർ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
യൂണിയൻ പ്രസിഡൻ്റ് പി.ജി.എം. നായർ കാരിക്കോട് അധ്യക്ഷത വഹിച്ചു.
എൻഎസ്എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ, ഡയറക്ടർ ബോർഡ് അംഗം ഇലഞ്ഞിയിൽ രാധാകൃഷ്ണൻ ,രജിസ്ട്രാർ വി.വി.ശശിധരൻ നായർ , കോട്ടയം യൂണിയൻ പ്രസിഡൻ്റ് ബി. ഗോപകുമാർ , കൊച്ചി യൂണിയൻ പ്രസിഡൻ്റ് ഡോ.എൻ.സി. ഉണ്ണികൃഷ്ണൻ , മീനച്ചിൽ യൂണിയൻ ചെയർമാൻ കെ എസ്. അനിൽകുമാർ , വനിതാ യൂണിയൻ പ്രസിഡൻ്റ് കെ.ജയലക്ഷ്മി, യൂണിയൻ വൈസ് ചെയർമാൻ പി. വേണുഗോപാൽ, സെക്രട്ടറി അഖിൽ .ആർ. നായർ എന്നിവർ പ്രസംഗിച്ചു. യൂണിയന്റെ വെബ്സൈറ്റ് ഉദ്ഘാടനവും സോവനീറിന്റെ പ്രകാശനവും നടന്നു.