ദില്ലി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ശേഷവും മണിപ്പൂരിൽ തർക്കം തുടരുന്നു. സമാധാന ചർച്ചകളോട് വിയോജിക്കുന്ന നിലപാടാണ് കുക്കി മെയ്തെയ് സംഘടനകൾ സ്വീകരിച്ചിരിക്കുന്നത്. ഒരുമിച്ച് നിൽക്കാൻ സാഹചര്യമില്ലെന്ന് കുക്കി എംഎൽഎമാർ വ്യക്തമാക്കി. കുക്കി ഭൂരിപക്ഷ മേഖലയെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന് മോദിക്ക് നിവേദനം നൽകിയിരിക്കുകയാണ്.
Advertisements

ഏഴ് ബിജെപി എംഎൽഎമാരാണ് മോദിക്ക് നിവേദനം നൽകിയിരിക്കുന്നത്. ക്യാംപുകളിൽ കഴിയുന്നവർ മടങ്ങാതെ ചർച്ചയ്ക്കു പ്രസക്തിയില്ലെന്ന് രണ്ടു പക്ഷത്തെയും സംഘടനകൾ പറഞ്ഞു. ഇന്നലെ സന്ദർശനത്തി പ്രധാനമന്ത്രി മടങ്ങിയ ശേഷം ചിലയിടങ്ങളിൽ വനിത സംഘടനകൾ പ്രതിഷേധിച്ചു.
