വാകത്താനം ഞാലിയാകുഴിയിൽ വയോധികനെ കോഴിക്കടയ്ക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി : മരിച്ചത് ഞാലിയാകുഴി സ്വദേശി

കോട്ടയം : വാകത്താനം ഞാലിയാകുഴിയിൽ വയോധികനെ കോഴിക്കടയ്ക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഞാലിയാകുഴി സ്വദേശി സജി ( സ്വാമി അപ്പച്ചൻ – 70) ആണ് മരിച്ചത്. കോഴിക്കടയ്ക്കുള്ളിലാണ് ഇദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ കട തുറക്കാൻ എത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സംഘം സ്ഥലത്ത് എത്തി. ഇൻക്വസ്റ്റ് അടക്കം പൂർത്തിയാക്കി മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

Advertisements

Hot Topics

Related Articles