കോട്ടയം : കേരളത്തിൽ സമ്പൂർണ ജലസാക്ഷരതയിലൂടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന ഭിന്നശേഷി സൗഹ്യദ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വിമ്മിംഗ് തെറാപി കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ കുട്ടികൾക്കായി വേൾഡ് റെക്കോർഡ് ശ്രമം വേമ്പനാട്ട് കായലിൽ നടന്നു.ജീവൻ രക്ഷാ സ്വിമ്മിംഗ് അക്കാദമിയും എമർജിങ് വൈക്കവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാരായ 10 നീന്തൽ താരങ്ങളുടെ വേൾഡ് റെക്കോർഡിനായി 5 കിലോമീറ്റർ ദൂരം നീന്തിക്കടന്നു.നാല് വയസ്സു മുതലുള്ള 10 താരങ്ങളാണ് ഇതിൽ പങ്കെടുത്തത്. 1,ഡാനിയേൽ പ്രഭുൽ 2,ദയ മേരി 3,കാൽവിൻ മാർക്ക് 4,അയ്ഹാം മുഹമ്മദ് 5, മുഹമ്മദ് റെഹാൻ6,ആദിത്യ സേതുപതി 7,ആയുഷ് ചന്ദ്ര 8,ശിവാൻ കമൽ 9,മുഹമ്മദ് അലി10,എസ്തർ
2 മണിക്കൂർ 15 മിനിറ്റിൽ ദയ മേരി അജി ആദ്യമായി നീന്തിയെത്തി.ശനിയാഴ്ച രാവിലെ 8:20ന് ചേർത്തല അമ്പലകടവിൽ നിന്നും നീന്തൽ ആരംഭിച്ച് വൈക്കം ബീച്ചിൽ നീന്തൽ അവസാനിച്ചു.ഗ്രാൻഡ് മാസ്റ്റർ അബ്ദുൽ കലാം ആസാദ് നേതൃത്വം നൽകി.തുടർന്ന് വൈക്കം ബീച്ചിൽ നടന്ന പൊതു സമ്മേളനത്തിൽ മോൻസ് ജോസഫ് എംഎൽഎ, പോലീസ്, ഫയർ ഫോഴ്സ്,(വൈക്കം) മുനിസിപ്പാലിറ്റി, ചേന്നം പള്ളിപ്പുറം പഞ്ചായത്ത് ഭാരവാഹികൾ വിവിധ സാമൂഹ്യ, സാംസ്കാരിക , രാഷ്ട്രിയ രംഗത്തെ പ്രമുഖരും ജന പ്രതിനിധികളും പങ്കെടുത്തു.ഓട്ടിസം, സംസാര ചലന പരിമിതികൾ, ശാരീരിക വെല്ലുവിളികൾ തുടങ്ങിയ പ്രത്യേക പരിഗണന അർഹിക്കുന്ന ആളുകൾക്ക് ജെ.ആർ.എസ് അക്കാഡമി (സ്വിമ്മിംഗ് തെറാപ്പി) മികച്ച പരിശീലനമാണ് നൽകുന്നത്.അവരെ മുഖ്യ ധാരയിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജല സുരക്ഷയ്ക്കായി കേരളാ സ്റ്റേറ്റ് റെസ്ക്യൂ ഡൈവിങ്ങ് ടീം അംഗങ്ങൾ, ടീം നന്മക്കൂട്ടം റാപ്പിഡ് റെസ്പോൺസ് ടീം,റെസ്ക്യൂ ട്രെയിനർ ഉമ്മർ റഫീക്ക്, ഡോൾഫിൻ സ്വിമ്മിംഗ് അക്കാദമി നീന്തൽ പരിശീലകൻ ബിജു കെ തങ്കപ്പൻ, റിട്ടേഡ് ഫയർ&റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ടി ഷാജികുമാർ,നീന്തൽ പരിശീലകർ, അഫ്താബ് അഹ്മദ്, അമീന മെഹതാബ് എന്നിവർ സുരക്ഷാ ഉപകരണങ്ങളുമായി റെസ്ക്യൂ ബോട്ടിൽ ഉണ്ടായിരുന്നു.നിരവധി പ്രതിഭകൾക്ക് ആദരവ് നൽകി, അബ്ദുൽ സലാം റാവുത്തർ, ദേവാനന്ദ്, അഡ്വ മനാഫ്, കെഎം എ സലീം,ഷാഹുൽ ഹമീദ്,, സൈബർ പോലീസ് വിദഗ്ധൻ മുഹമ്മദ് ഷെബിൻ,പി എ ഡേവിസ്, ഫാദർ അലെൻ, അഡ്വ:സിമ്രൻ തുടങ്ങിയവർ സംസാരിച്ചു.പിന്നീട് ജലസുരക്ഷാ ബോധവൽക്കരണ ഉപകരണങ്ങളുടെ പ്രദർശനവും, റെസ്ക്യൂ പരിശീലനവും നടത്തി.