അസമിൽ ഭൂചലനം: റിക്റ്റർ സ്കൈയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി; പ്രകമ്പനം അനുഭവപ്പെട്ടത് ഭൂട്ടാനിലും വടക്കൻ ബംഗാളിലും

ദില്ലി: അസമിൽ ഭൂചലനം. റിക്റ്റർ സ്കൈയിലിൽ 5.9തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഗുവാഹത്തിയിലെ ധേക്കിയജുലിക്ക് സമീപമാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. അസമിലെ ഭൂചലനത്തിൻ്റെ പശ്ചാത്തലത്തിൽ ഭൂട്ടാനിലും വടക്കൻ ബംഗാളിലും പ്രകമ്പനം അനുഭവപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം, നാശനഷ്ടങ്ങളെ കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.

Advertisements

Hot Topics

Related Articles