നൃത്തച്ചുവടുകളിൽ നിറഞ്ഞ് ഗ്രാമവീഥികൾ; അഷ്ടമിരോഹിണി ശോഭായാത്രകൾ ഭക്തി സാന്ദ്രമായി

കുറവില്ങ്ങാട് : നൃത്തച്ചുവടുകളിൽ നിറഞ്ഞ് ഗ്രാമവീഥികൾ. ഉണ്ണിക്കണ്ണന്മാരും ഗോപികമാരും നിറഞ്ഞാടി, നാടും നഗരവും ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളാൽ വർണാഭമായി.

Advertisements

കാർമേഘ വർണന്റെ ജന്മദിനത്തിൽ ഉണ്ണിക്കണ്ണന്മാരും ഗോപികമാരും ഗ്രാമവീഥികളിൽ അഴകോടെ നിരന്ന് പീലിത്തിളക്കമുള്ള കണ്ണുകളിൽ കൗതുകം നിറച്ച് ഉണ്ണിക്കണ്ണന്മാർ നടന്നു നീങ്ങുന്നതു കാണാൻ വഴിയോരത്ത് ജനം കാത്തു നിന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗ്രാമവിഥികളെ മറ്റൊരു അമ്പാടിയാക്കി ബാലഗോകുലം ഒരുക്കിയ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര.വിവിധ ബാലഗോകുലങ്ങളുടെ നേത്യത്വത്തിൽ. നൂറു കണക്കിനു ശ്രീകൃഷ്ണ, രാധാ വേഷങ്ങൾ, മറ്റു വിവിധ വേഷങ്ങൾ, നിശ്ചലദൃശ്യം, വാദ്യമേളങ്ങൾ, ഗോപിക നൃത്തം, ഭജന തുടങ്ങിയവ ശോഭായാത്രയ്ക്കു പകിട്ടു പകർന്നു. ബാലഗോകുലം, വിവിധ ഹൈന്ദവ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ നടന്നത്.

മുത്തുക്കുടകൾ, വാദ്യമേളങ്ങൾ, പൂത്താലവുമേന്തി ബാലികമാർ, ശ്രീകൃഷ്ണ കഥയെ ആസ്പദമാക്കി വിവിധ വേഷങ്ങൾ, ഗോപികാ നൃത്തം, നിശ്ചല ദൃശ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ് ശോഭായാത്രകൾ നടന്നത്.

ഇലയ്ക്കാട് ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ശോഭായാത്ര ഗ്രാമവീഥികൾ ചുറ്റി കാക്കനിക്കാട് ക്ഷേത്രത്തിൽ സമാപിച്ചു. കുര്യനാട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ശോഭായാത്ര ചെറുവള്ളിക്കാവ് ക്ഷേത്രത്തിലും കുറവിലങ്ങാട് നടന്ന ശോഭായാത്ര കോഴാ നരസിംഹസ്വാമി ക്ഷേത്രത്തിലും സമാപിച്ചു.

Hot Topics

Related Articles